ആരാധകർ തങ്ങൾ ആരാധിക്കുന്ന താരങ്ങളുടെ കാൽക്കൽ വീഴുന്നതൊക്കെ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. അതൊരു പുതിയ സംഭവവും അല്ല. എന്നാൽ ഒരു വലിയ താരം തന്റെ ആരാധകന്റെ കാൽക്കൽ വീഴുന്നത് കണ്ടിട്ടുണ്ടോ..? അങ്ങനെ സംഭവിച്ചാൽ അതൊന്നു കാണേണ്ടത് തന്നെയാണെന്ന് മാത്രമല്ല ആ താരത്തിനെ ഒന്ന് അഭിനന്ദിക്കുകയും ചെയ്യണം. ഇപ്പോൾ ഈ അപൂർവ കാഴ്ച കാണാൻ കഴിഞ്ഞത് താന സെർന്ത കൂട്ടം എന്ന തമിഴ് ചിത്രത്തിന്റെ പ്രീ-റിലീസ് പ്രൊമോഷൻ പരിപാടിക്കിടെയാണ്. നടിപ്പിൻ നായകൻ സൂര്യയെ കണ്ട ആരാധകരിൽ ചിലർ അദ്ദേഹത്തോടൊപ്പം നൃത്തം വെക്കാനായി സ്റ്റേജിലേക്ക് കയറി വരികയും ആ സമയത്തു അവരിൽ ചിലർ അദ്ദേഹത്തിന്റെ കാൽ തൊട്ടു വണങ്ങുകയും ചെയ്തു. എന്നാൽ അവിടെ കൂടിയ ആബാലവൃത്തം ജനങ്ങളെയും ഞെട്ടിച്ചു കൊണ്ട് സൂര്യ തിരിച്ചു ആ പയ്യന്മാരുടെ കാൽ തൊട്ടു വണങ്ങുകയാണ് ചെയ്തത്.
ഇപ്പോൾ ആ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കഴിഞ്ഞു. സൂര്യ ആരാധകർ ആവേശത്തോടെയാണ് ആ വീഡിയോ ഷെയർ ചെയ്യുന്നത്. തങ്ങളെ ഇത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തങ്ങളുടെ ഹീറോയോടുള്ള ആരാധന ഇപ്പോൾ ഓരോ നിമിഷവും കൂടി കൂടിയാണ് വരുന്നതെന്നാണ് സൂര്യ ആരാധകർ പറയുന്നത്. ഏതായാലും ആ വീഡിയോ കണ്ടാൽ നമ്മുക്കും സൂര്യയോടു ഒരിഷ്ടവും ബഹുമാനവും ഒക്കെ കൂടുതൽ തോന്നും എന്നതാണ് സത്യം. വിഘ്‌നേശ് ശിവൻ സൂര്യ- കീർത്തി സുരേഷ് ജോഡിയെ വെച് സംവിധാനം ചെയ്ത താന സെർന്ത കൂട്ടം നാളെ ലോകമെമ്പാടും പ്രദർശനം ആരംഭിക്കുകയാണ്. സൂര്യാ ആരാധകരും സിനിമാ പ്രേമികളും വളരെ ആവേശത്തോടെയും ആകാംഷയോടെയുമാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.