തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എതർക്കും തുനിന്ദവൻ. സൂര്യ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. രണ്ടു വർഷത്തിന് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന സൂര്യയുടെ ആദ്യ ചിത്രമാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്. അന്തരിച്ചു പോയ കെ വി ആനന്ദ് ഒരുക്കിയ കാപ്പാൻ ആയിരുന്നു സൂര്യയുടെ അവസാനത്തെ തിയേറ്റർ റിലീസ് ചിത്രം. അതിനു ശേഷം വന്ന ബിഗ് ബജറ്റ് ബയോപിക് ഡ്രാമയായ സൂരറൈ പൊട്ര്, പിന്നീട് വന്ന സോഷ്യൽ കോർട്ട് റൂം ഡ്രാമ ആയ ജയ് ഭീം എന്നിവ ഒടിടി റിലീസ് ആയാണ് നമ്മുക്ക് മുന്നിൽ എത്തിയത്. അതുകൊണ്ട് തന്നെ എതർക്കും തുനിന്ദവൻ വലിയ പ്രതീക്ഷകൾക്ക് നടുവിൽ ആണ് എത്തുന്നത്. നേരത്തെ പുറത്തു വന്ന ഇതിന്റെ കിടിലൻ ടീസർ സൂപ്പർ ഹിറ്റായി മാറിയിരുന്നു.
ഇപ്പോഴിതാ സൂര്യയുടെ അഡാർ ആക്ഷൻ പ്രകടനവുമായി ഇതിന്റെ ട്രൈലെർ കൂടി ഇന്ന് വന്നിരിക്കുകയാണ്. പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. മാർച്ച് പത്തിന് ആണ് ഈ ചിത്രം തീയ്യേറ്ററുകളിൽ എത്തുന്നത്. സൂര്യയ്‌ക്കൊപ്പം പ്രിയങ്ക അരുൾ മോഹൻ, സത്യരാജ്, വിനയ് റായ്, രാജകിരൺ, ശരണ്യ പൊൻവണ്ണൻ, സൂരി, സിബി ഭുവനേ ചന്ദ്രൻ, ദേവദർശിനി, എം എസ് ഭാസ്കർ, ജയപ്രകാശ്, ഇലവരശ്, എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയത് ഡി ഇമ്മാൻ ആണ്. ആക്ഷനും മാസ്സ് ഡയലോഗുകളും വൈകാരിക നിമിഷങ്ങളും പ്രണയവും നൃത്തവും എല്ലാം നിറഞ്ഞ ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈൻമെൻറ് ആണ് ഈ ചിത്രം തരാൻ പോകുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന. റൂബൻ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ആർ രത്‌നവേലു ആണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.