തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ ഒരു പ്രസംഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. സപ്ലി എഴുതി ബികോം പൂർത്തിയാക്കിയ താൻ ഇവിടെ എത്തിയത് എങ്ങനെയെന്ന് വളരെ മനോഹരമായൊരു പ്രസംഗത്തിലൂടെ സൂര്യ വിദ്യാർത്ഥികളുടെ മുന്നിൽ അവതരിപ്പിച്ചു. ഇംഗ്ലീഷിൽ ആണ് താരം പ്രസംഗം തുടങ്ങിയത്. തങ്ങളുടെ ഹീറോയുടെ ഓരോ വാക്കുകളേയും കയ്യടികളോടെയാണ് വിദ്യാർഥികൾ സ്വീകരിച്ചതും. വേൽ ടെക് രംഗരാജൻ യൂണിവേഴ്‍സിറ്റിയിൽ സാംസ്കാരിക ഉത്സവം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു സൂര്യയുടെ കിടിലൻ പ്രസംഗം. സപ്ലി എഴുതി ബികോം പാസ് ആയ താൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ നിങ്ങൾക്ക് ഉപദേശം തരികയാണ് എന്ന് വിചാരിക്കരുത് എന്ന് പറഞ്ഞാണ് സൂര്യ തുടങ്ങിയത്.
തന്റെ ജീവിതത്തിൽ താൻ പഠിച്ച ചില പാഠങ്ങളും തനിക്കു ഉണ്ടായ ചില അനുഭവങ്ങളും പങ്കു വെക്കാൻ മാത്രമാണ് ഉദ്ദേശിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. 1995–ൽ ബികോം പൂർത്തിയാക്കുമ്പോൾ, ശരവണനായിരുന്ന താൻ ഇപ്പോള്‍ നിങ്ങളുെട മുന്നിലുള്ള സൂര്യയായി മാറുമെന്ന് ചിന്തിച്ചിട്ടുപോലുമില്ല എന്നും നടനാകണമെന്ന് വിചാരിച്ചല്ല സിനിമയിൽ എത്തിയത് എന്നും സൂര്യ പറഞ്ഞു. സ്വന്തം കഴിവുകളിലും ജീവിതത്തിലും വിശ്വസിക്കാനും എപ്പോഴും എന്തെങ്കിലുമൊക്കെ സർപ്രൈസുകൾ ജീവിതം തന്നുകൊണ്ടിരിക്കും എന്നും സൂര്യ പറഞ്ഞു. ജീവിതം ആഘോഷമാക്കി സന്തോഷത്തോടെ മുന്നോട്ട് പോകണം എന്നും സത്യസന്ധത , പോസിറ്റീവ് ആയി ചിന്തിക്കാൻ ഉള്ള കഴിവ്, ജീവിത ലക്‌ഷ്യം എന്നിവയാണ് നമ്മുക്ക് ജീവിതത്തിൽ നിർബന്ധമായും വേണ്ട മൂന്നു കാര്യങ്ങൾ എന്നും അദ്ദേഹം പറയുന്നു. ആദ്യകാലത്ത് തന്റെ കൂടെ അഭിനയിച്ച സഹതാരത്തിന് നിർമാതാവ് കൊടുത്തത് ഒരുകോടിയുടെ ചെക്കാണ് എന്നും അപ്പോൾ തനിക്കു മൂന്നു ലക്ഷം രൂപയാണ് ലഭിച്ചത് എന്നും സൂര്യ ഓർത്തെടുത്തു. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം അതേ നിർമാതാവ് ഒരുകോടിയുടെ ചെക്ക് തനിക്കു പ്രതിഫലമായി നൽകി എന്നും സൂര്യ പറഞ്ഞു. തീരുമാനങ്ങൾ സ്വയം എടുക്കാൻ പഠിക്കുക എന്നും അതിനെ കുറിച്ച് മനസ്സിരുത്തി ചിന്തിക്കുക കൂടി ചെയ്താൽ തീർച്ചയായും നിങ്ങൾക്ക് ഉത്തരം ലഭിക്കും എന്നും കൂടി പറഞ്ഞാണ് സൂര്യ നിർത്തിയത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.