[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ പുരോഗതി; പ്രാർത്ഥനകളോടെ ആരാധകരും സിനിമാ ലോകവും..!

ശ്വാസ തടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് പകൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ പറയുന്നത്. വെന്റിലേറ്ററിൽ നിന്നു നാളെ മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് അദ്ദേഹത്തെ ബാധിച്ചത് എന്നുമാണ് മെഡിക്കൽ റിപ്പോർട്ടുകൾ  പറയുന്നത്.  ഡബ്ബിങ്ങിനായി ശ്രീനിവാസൻ രാവിലെ  ലാൽ മീഡിയയിൽ എത്തിയപ്പോൾ ആണ് തളർച്ച അനുഭവപ്പെടുകയും തുടർന്ന്   എറണാകുളത്തെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. അദ്ദേഹത്തിന്റെ ചികിത്സാ ഹിസ്റ്ററി ആസ്റ്റർ മെഡിസിറ്റിയിലായതിനാൽ പിന്നീട് അവിടേക്കു മാറ്റുന്ന കാര്യവും പരിഗണനയിൽ ഉണ്ടായിരുന്നു. ഏതായാലും ശ്രീനിവാസന്റെ ആരാധകരും സിനിമാ പ്രേമികളും സിനിമ ലോകവും പ്രാർഥനകളോടെയാണ് ഇരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ ഉണ്ടായ പുരോഗതിയുടെ വാർത്ത ഏറെ ആശ്വാസത്തോടെയാണ് ഏവരും സ്വീകരിക്കുന്നത്. മകൻ ധ്യാൻ, നടൻമാരായ നിവിൻ പോളി, അജു വർഗീസ് തുടങ്ങിയവർ പകൽ ആശുപത്രിയിൽ ഉണ്ടായിരുന്നു. വിനീത് ശ്രീനിവാസൻ ചെന്നൈയിൽ നിന്ന് വരികയാണ് ഉണ്ടായതു. 

webdesk

Recent Posts

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

2 days ago

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ ടച്ച് !! ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം 'പെരുമാനി'യിലെ ആദ്യ ഗാനം…

3 days ago

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

7 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

7 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

1 week ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

1 week ago

This website uses cookies.