തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വെട്രിമാരൻ സംവിധാനം ചെയ്യാൻ പോകന്ന ചിത്രമാണ് വാടിവാസൽ. ഈ വർഷം അവസാനം ഷൂട്ടിംഗ് ആരംഭിക്കുമെന്ന് കരുതപ്പെടുന്ന ഈ ചിത്രത്തിന് വേണ്ടി ഇപ്പോൾ സംഘട്ടനത്തിൽ പരിശീലനം നേടുകയാണ് സൂര്യ. സംഘട്ടന സംവിധായകനൊപ്പം സൂര്യ സംഘട്ടനം അഭ്യസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിന് വേണ്ടി രണ്ടു ജെല്ലിക്കെട്ട് കാളകളെ സ്വന്തമായി വാങ്ങി സൂര്യ പരിശീലനം നടത്തുന്ന വിവരവും പുറത്തു വന്നിരുന്നു. കാളയുമായുള്ള സംഘട്ടനങ്ങൾ പരിചയമാകുന്നതിനായി, ജെല്ലിക്കെട്ടിൽ പരിചയസമ്പന്നരായ ആളുകളുടെ സഹായത്തോടെ, കാളകളെ തന്റെ വീട്ടിൽ നിർത്തി പരിപാലിച്ചു കൊണ്ടാണ് സൂര്യ ഇത് ചെയ്യുന്നത്.
അതിന്റെ ചില ദൃശ്യങ്ങൾ കാണിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ ഒരു ടെസ്റ്റ് ഷൂട്ട് വീഡിയോ റിലീസ് ചെയ്യുകയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളായ അസുരൻ, കർണ്ണൻ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ച കലൈപുലി എസ് താണു തന്നെ നിർമ്മിക്കുന്ന വാടിവാസൽ, ജെല്ലിക്കെട്ട് പശ്ചാത്തലമായ, സി.എസ്. ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ബാല ചിത്രമായ വണങ്കാൻ പൂർത്തിയാക്കിയ സൂര്യ ഇപ്പോൾ അഭിനയിക്കുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഇത് തീർത്തതിന് ശേഷമായിരിക്കും അദ്ദേഹം വാടിവാസലിൽ ജോയിൻ ചെയ്യുക എന്നാണ് സൂചന. ദിശാ പട്ടാണി നായികാ വേഷം ചെയ്യുന്ന സിരുതൈ ശിവ ചിത്രം സൂര്യയുടെ കരിയറിലെ 42 ആം ചിത്രമാണ്. വമ്പൻ ബഡ്‌ജറ്റിൽ ത്രീഡിയിലാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.