[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നന്മമരത്തിനും കല്ലേറ് കിട്ടും സാർ; വീണ്ടും ചിരിപ്പിക്കാൻ തിങ്കളാഴ്ച നിശ്ചയം ടീം; 1744 വൈറ്റ് ആള്‍ട്ടോ ടീസര്‍ കാണാം

കഴിഞ്ഞ വർഷം തിങ്കളാഴ്ച്ച നിശ്ചയമെന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി മലയാള സിനിമയിലരങ്ങേറ്റം കുറിച്ച സംവിധായകനാണ് സെന്ന ഹെഗ്‌ഡെ. നേരിട്ടുള്ള ഒറ്റിറ്റി റിലീസായി സോണി ലൈവിലെത്തിയ തിങ്കളാഴ്ച്ച നിശ്‌ചയം ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരും നിരൂപകരും ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഈ ചിത്രത്തിന് ശേഷം സെന്ന ഹെഗ്‌ഡെ വീണ്ടും എത്തുകയാണ്. ഇത്തവണയും ചിരിയിൽ ചാലിച്ച ഒരു വ്യത്യസ്ത കഥയാണ് അദ്ദേഹം അവതരിപ്പിക്കാൻ പോകുന്നതെന്ന സൂചനയാണ്, അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 1744 വൈറ്റ് ആള്‍ട്ടോയുടെ ടീസർ നൽകുന്നത്. ഇതിനോടകം ഇതിന്റെ ഒന്നിലധികം ടീസറുകൾ പുറത്ത് വന്ന് കഴിഞ്ഞു. ഏറ്റവും പുതുതായി റിലീസ് ചെയ്ത ഇതിന്റെ ടീസറും വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം വീണ്ടും കാഞ്ഞങ്ങാട് നടക്കുന്ന രസകരമായ ഒരു കഥയാണ് ഈ ചിത്രം പറയാൻ പോകുന്നതെന്ന് ടീസർ കാണിച്ചു തരുന്നു.

ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസാണ് നായികാ വേഷം ചെയ്യുന്നത്. ഇവരെ കൂടാതെ രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരുമഭിനയിക്കുന്ന ഈ ചിത്രം കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീരാജ് രവീന്ദ്രൻ, അർജുൻ ബി എന്നിവർക്കൊപ്പം ചേർന്ന് സംവിധായകൻ തന്നെ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് മുജീബ് മജീദ്, എഡിറ്റ് ചെയ്തത് ഹരിലാൽ കെ രാജീവ് എന്നിവരാണ്. ശ്രീരാജ് രവീന്ദ്രൻ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചതും.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

8 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.