മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് സൂര്യ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ‘അമ്മ മഴവിൽ ഷോയിലേക്ക് എത്തുമെന്ന വാർത്തകൾ പുറത്ത് വന്നത്. താൻ ‘അമ്മ നടത്തുന്ന സ്റ്റേജ് ഷോ കാണുവാനായി എത്തുമെന്ന് സൂര്യ പറയുകയുണ്ടായി. പരിപാടികൾ ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കവെയാണ് ഇത്തരത്തിൽ ഒരു വാർത്ത താരങ്ങളെ ഉൾപ്പടെ ഞെട്ടിച്ചെത്തിയത്. പിന്നീട് സൂര്യയുടെ വരവിനു കൂടിയുള്ള കാത്തിരിപ്പിലായിരുന്നു മലയാളി പ്രേക്ഷകർ ഏവരും. ഒരാഴ്ചയോളം നീണ്ട നൃത്ത പരിശീലനം പൂർത്തിയാക്കിയ താരങ്ങൾ എല്ലാം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്തേക്ക് തിരിക്കുകയുണ്ടായി. ഇന്നലെ വൈകീട്ടോട് കൂടിയായിരുന്നു പ്രേക്ഷകരെ ഇളക്കി മറിച്ച സ്റ്റേജ് ഷോ അരങ്ങേറിയത്. ചടങ്ങിന് സാക്ഷിയാവനെത്തിയ സൂര്യയെ കാത്ത് ഒരു വലിയ ആരാധക സംഘം തന്നെ ഉണ്ടായിരുന്നു. ‘അമ്മ ഭാരവാഹികൾ ചേർന്ന് സ്വീകരിച്ച സൂര്യയെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.
മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെ മലയാളത്തിലെ മുൻനിര താരങ്ങൾ എല്ലാം അണിനിരന്ന സ്റ്റേജ് ഷോ അഞ്ചു മണിക്കൂറോളം നീണ്ടു നിന്നിരുന്നു. പരിപാടിയുടെ ആദ്യാവസാനം ആവേശത്തോടെയാണ് സൂര്യയും പരുപാടി കണ്ടത്. തുടർന്ന് പരുപാടിയിൽ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് സൂര്യയെ വേദിയിലേക്ക് ക്ഷണിക്കുകയുണ്ടായി. തമിഴിലെ പോലെ തന്നെ മലയാളികളും താങ്കളെ സ്നേഹിക്കുന്നു എന്നും ഒരു ‘അമ്മ മെമ്പർ എന്നനിലയിലും, സൂര്യയെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ എന്ന നിലയ്ക്കും വന്നതിന് നന്ദി അറിയിക്കുന്നു എന്ന് മോഹൻലാൽ പറയുകയുണ്ടായി. എന്നാൽ ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് എന്നാണ് സൂര്യ പറഞ്ഞത്. സിനിമയിലെ രണ്ട് ലെജെന്റുകൾക്കൊപ്പം വേദി പങ്കിടാനാവുക എന്നത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നും സൂര്യ പറഞ്ഞു. മൂവരും തമ്മിലുള്ള സ്റ്റേജിലെ സംഭാഷണങ്ങൾ ആരാധകർക്ക് വലിയ ആവേശമായി മാറി.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.