[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പരിക്കിനെ വകവെയ്ക്കാതെ തകർപ്പൻ നൃത്തവുമായി ദുൽഖർ സൽമാൻ; ആവേശത്തിലായി പ്രേക്ഷകരും.. ദുൽഖർ സൽമാന്റെ നൃത്തം കാണാം..

സൂപ്പർ താരങ്ങൾ അരങ്ങുവാണ ‘അമ്മ മഴവിൽ ഷോ തലസ്ഥാന നഗരിയെ ആവേശത്തിലാക്കിയത് ഇന്നലെയായിരുന്നു. പ്രേക്ഷകർക്ക് ആവേശം തീർത്ത് താരങ്ങൾ നൃത്തവുമായി വേദിയിലേക്ക് എത്തിയതോടെ സ്റ്റേജ് അക്ഷരാർത്ഥത്തിൽ ഇളകി മറിയുകയായിരുന്നു. മോഹൻലാലിനെയും മമ്മൂട്ടിയെയും കൂടാതെ ഇത്തവണ വലിയ ശ്രദ്ധാ കേന്ദ്രമായി മാറിയത് യുവാക്കളുടെ പ്രിയതാരം ദുൽഖർ സൽമാൻ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ദുൽഖറിന്റെ കിടിലൻ നൃത്ത രംഗങ്ങൾ പുറത്ത് വന്നിരുന്നു അത് വലിയ ആവേശമായി തീരുകയും ചെയ്തു. റിഹേഴ്‌സലിലെ ദുൽഖർ സൽമാനും മകളും എല്ലാം നവമാധ്യമങ്ങളിൽ താരമായി മാറികൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് പരിക്ക് പറ്റുന്നത്. നൃത്ത പരിശീലനത്തിനിടെ പരിക്ക് പറ്റിയ ദുൽഖർ സൽമാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. കാര്യമായ പരിക്കുകൾ ഇല്ലാത്തതിനാൽ തന്നെ ദുൽഖർ ആശുപത്രി വിട്ടു. എങ്കിലും നൃത്ത അദ്ദേഹം പരിശീലനം തുടരുകയായിരുന്നു. പിന്നീട് കൊച്ചിയിലെ റിഹേഴ്‌സൽ പൂർത്തിയാക്കി ദുൽഖർ തിരുവന്തപുരത്തേക്ക് പോവുകയായിരുന്നു.

വീഴ്ചയിൽ ഉണ്ടായ പരിക്കുകളെ ഒന്നും വകവെയ്ക്കാതെയാണ് ദുൽകർ ഇന്നലെ ‘അമ്മ മഴവിൽ ഷോയിൽ എത്തിയത്. മോഹൻലാലിനൊപ്പം വേദിയിൽ എത്തിയ ദുൽഖർ കിടിലൻ കൗണ്ടറുകളുടെ അകമ്പടിയോടെ പിതാവ് മമ്മൂട്ടിക്കൊപ്പവും സ്റ്റേജിൽ നിറഞ്ഞു നിന്നു. പിന്നീട തകർപ്പൻ നൃത്തവുമായാണ് ദുൽഖർ വേദിയിൽ ഉള്ളവരെയെല്ലാം കയ്യിലെടുത്തത്. വീഴ്ചയിൽ ഉണ്ടായ പരിക്കിനെ മറികടന്ന അസാമാന്യ പ്രകടനമായിരുന്നു ദുൽഖറിന്റേത്. പ്രേക്ഷകർ വാൻ കയ്യടികളോടുകൂടിയാണ് ദുൽഖറിന്റെ ഓരോ പ്രകടനത്തെയും എതിരേറ്റത്. ദുൽഖറിന്റെ പ്രകടനം കാണാൻ ഭാര്യ അമൽ സൂഫിയയും മകൾ മറിയം അമീറയും എത്തിയിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

20 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.