മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രമാണ് കാവൽ. കസബ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ്. സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കരും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ഹൈറേഞ്ചിൽ നടക്കുന്ന കഥയാണ് പറയുന്നത്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് കാവലിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ഇപ്പോഴിതാ കാവലിന്റെ സെറ്റിൽ നിന്നുള്ള ഷൂട്ടിംഗ് പാക്കപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചിരുന്ന ചിത്രം ഒക്ടോബർ ഏഴിനായിരുന്നു പുനരാരംഭിച്ചത്. വീഡിയോക്ക് പുറമെ മീശ പിരിച്ചു മാസ്സ് ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെ ലൊക്കേഷൻ സ്റ്റില്ലുകളും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
സംവിധായകൻ നിഥിൻ, രൺജി പണിക്കർ, നിർമ്മാതാവ് ജോബി ജോർജ് എന്നിവർ പങ്കെടുത്ത പാക്കപ്പ് പാർട്ടി വീഡിയോയിൽ നിർമ്മാതാവ് പറയുന്നത് കാവൽ തന്റെ ഹൃദയത്തോട് ഏറെ ചേർന്ന് നിൽക്കുന്ന ചിത്രമാണെന്നാണ്. ഒരു ആക്ഷൻ ഫാമിലി ഡ്രാമയായി ഒരുക്കുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തമ്പാൻ എന്നാണ്. ആന്റണി എന്ന കഥാപാത്രമായാണ് രഞ്ജി പണിക്കർ ഇതിലഭിനയിക്കുന്നതു. സായ ഡേവിഡ് നായികാ വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഐ.എം. വിജയൻ, അലൻസിയർ, പത്മരാജ് രതീഷ്, സുജിത് ശങ്കർ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹൻ ജോസ്, കണ്ണൻ രാജൻ പി. ദേവ്, മുരുകൻ, മുത്തുമണി എന്നിവരും അഭിനയിക്കുന്നു.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.