[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നിറത്തിന്റെ മതിൽക്കെട്ടുകൾക്ക് വിട; വൈറലായി യുവ നടിയുടെ ഫോട്ടോഷൂട്ട് വീഡിയോ

നിമിഷ അശോക് എന്ന യുവ മലയാള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. വെറും ഒരു ഫോട്ടോഷൂട്ട് എന്നതിലുപരി വളരെ വിപ്ലവകരമായ ചില ആശയങ്ങൾ കൂടി മുന്നോട്ട് വെക്കുന്നതാണ് ഈ ഫോട്ടോഷൂട്ടിനെ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമാക്കുന്നത്. മനുഷ്യ ചിന്താഗതികൾ ഏറെ മാറിക്കൊണ്ടിരിക്കുന്ന സമയമാണിത്. കറുപ്പ് എന്ന നിറത്തിന് നേരത്തെ നമ്മുടെ സമൂഹം നൽകുന്ന വില വളരെ പരിതാപകരമായിരുന്നു. ആ നിറത്തിന്റെ പേരിൽ പലതവണ ചൂഷണം അനുഭവിച്ച പ്രശസ്ത വ്യക്തിത്വങ്ങൾ ഉൾപ്പടെ ഒരുപാട് പേർ നമ്മുടെ സമൂഹത്തിലുണ്ട്. ഇന്ത്യൻ സിനിമയിൽ തന്നെ അതിന് പ്രധാന ഉദാഹരങ്ങൾ കാണാൻ കഴിയുമെന്നതും എടുത്തു പറയേണ്ട വസ്തുതയാണ്. സൗത്ത് ഇന്ത്യൻ സിനിമയിൽ കാണുന്നത്‌ പോലെ കറുപ്പിന്റെ സ്വീകാര്യത ഒരിക്കലും നോർത്ത് ഇന്ത്യൻ സിനിമകളിൽ ലഭിക്കാറുമില്ല.

പൊതുവെ കറുപ്പിന്റെ രാഷ്ട്രീയം പറയാൻ മടിക്കുന്ന ഈ കാലഘട്ടത്തിൽ അതിനായി തുനിഞ്ഞിറങ്ങുന്ന ധാരാളം സിനിമകൾ സൗത്ത് ഫിലിം ഇൻഡസ്ട്രിയൽ ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫോട്ടോഗ്രഫി മേഖലയിലും അങ്ങനെയൊരു മുന്നേറ്റം നടത്തിയിരിക്കുകയാണ് ഫോട്ടോഗ്രാഫർ വിനോദ് ഗോപി. കറുപ്പിനെ ഇഷ്ടപെടുന്ന, ആ നിറത്തിൽ അഭിമാനം തോന്നിക്കുന്നവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് നിമിഷ അശോകൻ എന്ന യുവനടിയെ വെച്ച് വിനോദ് ഗോപിയൊരുക്കിയത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പ്രേഷകർക്കു പ്രിയങ്കരനായ നരസിംഹ സ്വാമി മേക്കപ്പ് കൈകാര്യം ചെയ്ത ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോയും വലിയ ശ്രദ്ധ നേടുകയാണ്. നടിയും മോഡലുമായ നിമിഷ അശോക് ഇപ്പോൾ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് നിർമ്മിക്കുന്ന ആ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ആണ് നായക വേഷം ചെയ്യുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.