ചലച്ചിത്ര മേഖല കോവിഡ് 19 ഭീഷണി മൂലം നിശ്ചലമായതോടെ താരങ്ങൾ എല്ലാവരും തങ്ങളുടെ കുടുംബത്തോടൊപ്പം വീടുകളിലാണ്. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ലഭിച്ച ഈ സമയം വളരെ രസകരമായി ഉപയോഗിക്കുകയാണ് മലയാള സിനിമയിലെ പല താരങ്ങളും. സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരുടെ പോസ്റ്റുകൾ നമ്മൾ കാണാറുണ്ട്. ഇപ്പോഴിതാ ദേശീയ അവാർഡ് ജേതാവും മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളുമായ സുരാജ് വെഞ്ഞാറമൂട് പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഭാര്യക്കൊപ്പമുള്ള ഏറെ രസകരമായ ചില നിമിഷങ്ങളാണ് സുരാജ് വെഞ്ഞാറമൂട് പങ്കു വെച്ചിരിക്കുന്നത്.
സുരാജിന്റെ ഭാര്യ ഒരു ഫോണിൽ കാര്യമായി എന്തോ നോക്കുമ്പോൾ സുരാജ് അടുത്തിരുന്നു, ടെൻഷനോടെ ഭാര്യ എന്താണ് അതിൽ ചെയ്യുന്നത് എന്നു നോക്കുകയാണ്. അതുകണ്ട് സുരാജിന്റെ മകൻ ചോദിക്കുന്നത് അച്ഛനെന്തിനാണ് അമ്മയുടെ ഫോണിൽ നോക്കുന്നത്, അച്ഛന് അച്ഛന്റെ ഫോണിൽ നോക്കിയാൽ പോരെ എന്നാണ്. അതിന് സുരാജ് നൽകുന്ന മറുപടി കേട്ടാൽ അദ്ദേഹത്തിന്റെ ടെൻഷന്റെ കാരണം നമ്മുക്കു മനസ്സിലാകും. അദ്ദേഹം പറയുന്നത് ഭാര്യ നോക്കിക്കൊണ്ടിരിക്കുന്നത് തന്റെ ഫോണാണെന്നാണ്. വീഡിയോയിൽ ചേർത്തിരിക്കുന്ന കെ ജി എഫ് ലെ പശ്‌ചാത്തല സംഗീതവും അതുപോലെതന്നെ വീഡിയോക്ക് സുരാജ് നൽകിയിരിക്കുന്ന ക്യാപ്‌ഷനും ചിരിയുണർത്തും. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്നാണ് ആ വീഡിയോക്ക് സുരാജ് നൽകിയിരിക്കുന്ന ക്യാപ്‌ഷൻ. എന്തായാലും തന്റെ ഫോണെടുത്തു ഭാര്യ സൂക്ഷ്മമായി പരിശോധിക്കുന്നത് കാണുന്ന സുരാജിന്റെ ടെൻഷനും, മകന്റെ അച്ഛനോടുള്ള ചോദ്യവും, അതിനു സുരാജ് നൽകുന്ന കിടിലൻ മറുപടിയുമെല്ലാംകൂടിയായപ്പോൾ, വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.