[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഈ താരം എന്റെ ഫ്രയിമിൽ വന്നാൽ താൻ കട്ട് പറയാൻ മറക്കുമെന്നു സംവിധായിക അഞ്ജലി മേനോൻ

മലയാളത്തിലെ പ്രശസ്ത സംവിധായികയായ അഞ്ജലി മേനോൻ ഒരുപിടി മനോഹര ചിത്രങ്ങളാണ് നമ്മുക്ക് സമ്മാനിച്ചിട്ടുള്ളത് രചയിതാവായും പ്രശസ്തയായ അഞ്ജലി മേനോൻ നമ്മുക്ക് സമ്മാനിച്ച ചിത്രങ്ങൾ ആണ് മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നിവ. കേരളാ കഫേ എന്ന ആന്തോളജി ചിത്രത്തിലെ ഹാപ്പി ജേർണി എന്ന ഹൃസ്വ ചിത്രവും സംവിധാനം ചെയ്തിട്ടുള്ള അഞ്ജലി മേനോൻ ആണ് സൂപ്പർ ഹിറ്റായ അൻവർ റഷീദ്- ദുൽഖർ സൽമാൻ ചിത്രമായ ഉസ്താദ് ഹോട്ടൽ രചിച്ചതും. ഇപ്പോഴിതാ തന്റെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത നടി നിത്യാ മേനോനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് അഞ്ജലി മേനോൻ. നിത്യ മേനോന് ജന്മദിനാശംസ നേർന്നു കൊണ്ട് അഞ്ജലി മേനോൻ പറയുന്നത് ഇങ്ങനെ, ഇവള്‍ എന്റെ ഫ്രെയിമില്‍ വരുമ്പോള്‍ എനിക്കൊരു പ്രശ്നമുണ്ട്. ഞാന്‍ കട്ട് പറയാന്‍ മറക്കും.

നിത്യയുടെ കഴിവ് പുറത്ത് കൊണ്ടുവരുന്ന ഫ്രെയിമുകള്‍ ആശംസിക്കുന്നുവെന്നും പറഞ്ഞു കൊണ്ട് നിത്യയോടൊപ്പമുള്ള ചിത്രവും അഞ്ജലി പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് നിത്യ മേനോൻ ഷെയര്‍ ചെയ്യുകയും ചെയ്തു. അഞ്ജലി മേനോൻ രചിച്ച ഉസ്താദ് ഹോട്ടലിലെ നായികാ വേഷം ചെയ്ത നിത്യ അതിനു ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിലും അഭിനയിച്ചു. കന്നഡ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നിത്യ മേനോൻ മലയാളത്തിൽ എത്തുന്നത് മോഹൻലാൽ- കെ പി കുമാരൻ ചിത്രമായ ആകാശ ഗോപുരത്തിലൂടെയാണ്. അതിനു ശേഷം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ചു തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിലൊരാളായി നിത്യ മാറി. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി എന്ന ചിത്രമാണ് നിത്യയുടെ അടുത്ത മലയാളം റിലീസ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.