[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആട്ജീവിതം ലൊക്കേഷനിൽ നിന്നൊരു യേശു ക്രിസ്തു; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ..!

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ചിത്രമാണ് പ്രശസ്ത സംവിധായകൻ ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആട് ജീവിതം. ഇതിൻെറ മൂന്നാം ഷെഡ്യൂളിനായി ജോർദാനിൽ എത്തിയ ഷൂട്ടിംഗ് സംഘം കുറച്ചു ദിവസത്തെ ഷൂട്ടിനു ശേഷം കോവിഡ് 19 ഭീഷണിയെ തുടർന്ന് ഷൂട്ടിംഗ് നിർത്തി വെച്ചിരിക്കുകയാണ്. പൃഥ്വിരാജ്, ബ്ലെസ്സി എന്നിവരടക്കമുള്ളവർ ഇന്ത്യയിലേക്ക് തിരിച്ചു വരാനാവാതെ ജോർദാനിൽ കഴിയുകയാണിപ്പോൾ. എന്നാൽ ഇപ്പോൾ ഈ ചിത്രവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇതിന്റെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഈസ്റ്റർ പ്രമാണിച്ചു ഇതിന്റെ അണിയറ പ്രവർത്തകർ, ചിത്രത്തിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ അനൂപ് ചാക്കോയെ യേശു ക്രിസ്തുവിന്റെ രൂപത്തിലൊരുക്കിയെടുത്ത ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്.


സംസ്ഥാന അവാർഡ് ജേതാക്കളായ മേക്കപ്പ് മാൻ രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരക സ്റ്റെഫി സേവ്യർ കലാസംവിധായകൻ പ്രശാന്ത് മാധവ് എന്നിവർ ചേർന്നാണ് അനൂപിനെ യേശു ക്രിസ്തുവിന്റെ രൂപത്തിലാക്കി മാറ്റി ആ ഫോട്ടോഷൂട്ട് നടത്തിയത്. ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്കാരമായ ഈ ചിത്രത്തിൽ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലാണ്‌ പൃഥ്വിരാജ് ശരീര ഭാരം കുറച്ചിരിക്കുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ 28 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ആട് ജീവിതം. മോഹൻലാൽ- സംഗീത് ശിവൻ ചിത്രം യോദ്ധ ആണ് എ ആർ  റഹ്മാൻ  മലയാളത്തിൽ ഇതിനു മുൻപ് സംഗീതമൊരുക്കിയ ഏക ചിത്രം. കെ ജി എ ഫിലിമ്സിന്റെ ബാനറിൽ കെ ജി എബ്രഹാമാണ് ആട് ജീവിതം നിർമ്മിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.