96 എന്ന തമിഴ് ചിത്രത്തിലെ മനോഹര സംഗീതവുമായി തെന്നിന്ത്യ മുഴുവൻ തരംഗം സൃഷ്‌ടിച്ച സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഇപ്പോൾ മലയാളത്തിലും എത്തിയിരിക്കുകയാണ്. സണ്ണി വെയ്ൻ നായകനായി എത്തുന്ന ചെത്തി മന്ദാരം തുളസി എന്ന ചിത്രത്തിന് വേണ്ടി ഗോവിന്ദ് വസന്ത ഒരുക്കിയ വീഴുമീ ഇളം മഞ്ഞിലായ് എന്ന ഗാനത്തിന്റെ ടീസർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. റിലീസ് ചെയ്തു നിമിഷങ്ങൾക്കകം തന്നെ ഈ സോങ് ടീസർ വൈറൽ ആയി കഴിഞ്ഞു. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലെ കാമിനി എന്ന സോങ്ങിന് ഒപ്പം ഇപ്പോൾ സണ്ണി വെയ്ൻ നായകനായ ഈ ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.
നവാഗതരായ ജയ് ജനാർദ്ദനൻ, രാഹുൽ ആർ, പി ജിംഷാർ എന്നിവർ സംവിധാനം ചെയ്ത ചെത്തി മന്ദാരം തുളസി എന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആർ എസ് വിമൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ എസ് വിമൽ, ഡോക്ടർ സുരേഷ് കുമാർ മുട്ടത്തു, നിജു വിമൽ എന്നിവരാണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് പുറത്തു വിട്ടത്. സണ്ണി വെയ്‌ന്റെ നായികയായി ഈ ചിത്രത്തിൽ എത്തുന്നത് റിധി കുമാർ ആണ്. ഇരുവരും ആടി പാടുന്ന ഇപ്പോൾ പുറത്തു വിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് വിപിൻ ലാൽ ആണ്. റഫീഖ് അഹമ്മദ് ആണ് ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. പി ജിംഷാർ രചന നിർവഹിച്ച ഈ റൊമാന്റിക് ചിത്രത്തിന് മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയത് വിഷ്ണു പണിക്കർ ആണ്. അപ്പു ഭട്ടതിരി ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.