[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

വ്യത്യസ്ത സിനിമാനുഭവവുമായി ഒരു മിസ്റ്ററി ത്രില്ലർ; മാർജ്ജാര ഒരു കല്ല് വെച്ച നുണ റിവ്യൂ വായിക്കാം

കേരളത്തിൽ ഇന്ന് പ്രദർശനത്തിനെത്തിയ സിനിമകളിൽ ഒന്നാണ് ജൈസൺ ചാക്കോ, വിഹാൻ, രേണുക സൗന്ദർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി, നവാഗത സംവിധായകനായ രാകേഷ് ബാല ഒരുക്കിയ മാർജ്ജാര ഒരു കല്ല് വെച്ച നുണ. സംവിധായകൻ തന്നെ രചനയും നിരവഹിച്ചിരിക്കുന്ന ഈ ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി നിർമ്മിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരുന്നു. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ആ ട്രൈലെർ വലിയ പ്രതീക്ഷകളും കൂടിയാണ് ഈ ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ഒരു വലിയ വീടിനെയും ആ വീടിനെ ചുറ്റിപറ്റി ഉള്ള ഒരു വലിയ നുണയേയും അടിസ്ഥാനമാക്കി ആണ് ഈ ചിത്രം വികസിക്കുന്നത്. അവിടെ എത്തിച്ചേരുന്ന പ്രധാന കഥാപാത്രങ്ങളും അവിടെ വെച്ച് അവർ നേരിടുന്ന ചില ദുരൂഹത നിറഞ്ഞ പ്രശ്നങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അവർ എങ്ങനെയാണു ഒട്ടേറെ നുണകളുടെ ഇടയിൽ നിന്ന് ഒരു സത്യം കണ്ടെത്തുന്നത് എന്നതാണ് ഈ ചിത്രം പറയുന്നത്. മിസ്റ്ററി, ഹൊറർ, ഫാന്റസി ഫീൽ നിറഞ്ഞ ഈ ചിത്രത്തിൽ ഒരു ഇൻവെസ്റ്റിഗേഷൻ ട്രാക്കും പുരോഗമിക്കുന്നുണ്ട്.

മിസ്റ്ററി ത്രില്ലർ അല്ലെങ്കിൽ മിസ്റ്ററി ഡ്രാമ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ചിത്രങ്ങൾ മലയാള സിനിമയിൽ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം പുതുമയേറിയ ഒരു സിനിമാനുഭവം നമ്മുക്ക് സമ്മാനിച്ച് കൊണ്ടാണ് രാകേഷ് ബാല എന്ന സംവിധായകൻ മാർജ്ജാര ഒരു കല്ല് വെച്ച നുണയുമായി എത്തിയിരിക്കുന്നത്. വളരെ പുതുമയേറിയ രീതിയിലും അതോടൊപ്പം തന്നെ ആദ്യാവസാനം വളരെ രസകരമായും കഥ പറഞ്ഞ ഒരു ചിത്രമാണ് രാകേഷ് ബാല നമ്മുക്ക് മുന്നിലവതരിപ്പിച്ചത്. സസ്‌പെൻസും ത്രില്ലും ഫാന്റസിയും ഹൊറർ- മിസ്റ്ററി എലമെന്റുകളും നിറഞ്ഞ ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകന് ആകാംഷ പകർന്നു നൽകി കൊണ്ട് ഒരുക്കിയ ഒരു ചിത്രമാണ്. രചയിതാവ് എന്ന നിലയിൽ രാകേഷ് ബാല പുലർത്തിയ മികവ് ഈ ചിത്രത്തിന്റെ ആകെമൊത്തമുള്ള ഒഴുക്കിൽ നിർണ്ണായകമായി വന്നിട്ടുണ്ട്. അത് പോലെ തന്നെ രസചരട് പൊട്ടാത്ത രീതിയിൽ കഥപറയാനും സാധിച്ചപ്പോൾ ഒരു മികച്ച എന്റെർറ്റൈനെർ ആയി മാർജ്ജാര ഒരു കല്ല് വെച്ച നുണ മാറി.

പ്രധാന വേഷങ്ങൾ ചെയ്ത ജെയ്സൺ ചാക്കോ, വിഹാൻ, രേണുക എന്നിവർ ആയിരുന്നു ഈ ചിത്രത്തിന്റെ നട്ടെല്ലായി നിന്നതു. ജെയ്സൺ, വിഹാൻ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയപ്പോൾ നായിക രേണുക സൗന്ദർ മികച്ച രീതിയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിരാമി, അഞ്ജലി, സുധീർ കരമന, രാജേഷ് ശർമ്മ, ബാലാജി ശർമ്മ, ഹരീഷ് പേരാടി, ടിനി ടോം, കൊല്ലം സുധി എന്നിവരും മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി കാഴ്ച വെച്ചത്.

കിരൺ ജോസ് ഒരുക്കിയ ഗാനങ്ങൾ മനോഹരമായപ്പോൾ അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിലെ അന്തരീക്ഷം അവസാനം വരെ ഉദ്വേഗഭരിതമാക്കി നിർത്താൻ സഹായിച്ചിട്ടുണ്ട്. ചിത്രത്തിലെ മിസ്റ്ററി ഫീൽ പ്രേക്ഷകനിലേക്കു പകരാൻ വളരെയധികം സംവിധായകനെ സഹായിച്ചത് ഇതിലെ പശ്ചാത്തല സംഗീതം ആണ്. ലിജോ പോൾ എന്ന പരിചയ സമ്പന്നന്റെ എഡിറ്റിംഗ് മികവ് കഥ പറച്ചിലിന്റെ താളം നിലനിർത്താൻ സഹായിച്ചപ്പോൾ ഈ ചിത്രം ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിച്ചില്ല. ജെറി സൈമൺ ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തിന് സാങ്കേതികമായി മികച്ച നിലവാരം പകർന്നു നൽകുന്നതിൽ നിർണ്ണായകമായിട്ടുണ്ട്.

മാർജ്ജാര ഒരു കല്ല് വെച്ച നുണ ഒരു രസകരമായ സിനിമാനുഭവമാണ്. പ്രേക്ഷകർക്ക് കൊടുത്ത ക്യാഷ് മുതലാവുന്ന ഒരു തികഞ്ഞ എന്റർടൈനറാണ് ഈ ചിത്രം. ത്രില്ലടിപ്പിക്കുന്ന ഒരു കഥ പറയുന്ന, വളരെ വ്യത്യസ്തമായ ഒരു വിനോദ ചിത്രം എന്ന് ഈ കൊച്ചു സിനിമയെ നമ്മുക്ക് വിശേഷിപ്പിക്കാം.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.