മലയാള സിനിമയിലെ പ്രശസ്ത യുവ താരങ്ങളിൽ ഒരാളായ സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് അപ്പൻ. കുറച്ചു നാൾ മുൻപ് തൊടുപുഴയിൽ വെച്ചു ഇതിന്റെ അവസാന ഘട്ട ചിത്രീകരണം പൂർത്തിയായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഈ ട്രയ്ലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മലയാളത്തിലെ യുവ താരം ദുൽഖർ സൽമാൻ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.
നടൻ ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോസ് കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രമാണ് അപ്പൻ. സണ്ണി വെയ്നിന്റെ ഹോം പ്രൊഡക്ഷൻ ബാനർ ആയ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ്. അപ്പൻ എന്ന ചിത്രം കഥ രചിച്ചു സംവിധാനം ചെയ്യുന്നത് മജു ആണ്. നേരത്തെ സണ്ണി വെയ്ൻ നായകനായ ഫ്രഞ്ച് വിപ്ലവം എന്ന ചിത്രം ഒരുക്കിയതും മജു ആയിരുന്നു. സണ്ണി വെയ്ൻ, അലെൻസിയർ എന്നിവർക്കൊപ്പം അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ആർ.ജയകുമാറും സംവിധായകൻ മജുവും ചേർന്നാണ്. ഡോൺ വിൻസെന്റ് ആണ് ഈ സിനിമയ്ക്കു വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കിരൺ ദാസ് ആണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.