മലയാളത്തിന്റെ പ്രിയ യുവ താരം സണ്ണി വെയ്ൻ ആദ്യമായി തമിഴിൽ അഭിനയിച്ച ചിത്രമാണ് ജിപ്സി. പ്രശസ്ത തമിഴ് യുവ താരം ജീവ നായക വേഷം ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. ഇവർക്കൊപ്പം നടാഷ സിങ്, ലാൽ ജോസ്, സുശീല രാമൻ, വിക്രാന്ത് സിങ്, കരുണ പ്രസാദ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രാജു മുരുകൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഒളിമ്പിയ മൂവീസിന്റെ ബാനറിൽ എസ് അംബേദ് കുമാർ ആണ്. പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ആക്ഷനുമെല്ലാം നിറഞ്ഞ ഈ ചിത്രം സാമൂഹിക പ്രസക്തിയുള്ള ഒരു കഥ കൂടി പറയുന്നുണ്ട് എന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. ജീവ വ്യത്യസ്ത ലുക്കിൽ എത്തുന്ന ഈ ചിത്രത്തിൽ മാസ്സ് ലുക്കിലാണ് സണ്ണി വെയ്‌നും അഭിനയിച്ചിരിക്കുന്നത്.
സന്തോഷ് നാരായണൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു സെൽവ കുമാർ എസ് കെ ആണ്. റെയ്മണ്ട് ഡെറിക് ക്രസ്റ്റായാണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു. ഇതിലെ ഗാനങ്ങളും റിലീസ് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിലെ പല ഗാനങ്ങളും ഇപ്പോൾ തന്നെ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്. അധികം വൈകാതെ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ജീവയുടെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവാകും എന്നാണ് സൂചന. അതുപോലെ സണ്ണി വെയ്ൻ എന്ന നടന് തമിഴ് സിനിമയിൽ ഒരു മികച്ച എൻട്രി കൂടി ഈ ചിത്രം നൽകുമെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. സണ്ണി വെയ്ൻ നായകനായ അനുഗ്രഹീതൻ ആന്റണി എന്ന മലയാള ചിത്രവും റിലീസിന് ഒരുങ്ങുകയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.