കക്ഷി അമ്മിണിപ്പിള്ള എന്ന ആസിഫ് അലി ചിത്രം ഈ വരുന്ന ഈദിനു തീയേറുകളിൽ എത്തുകയാണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഇതിലെ ഗാനങ്ങളും എല്ലാം ഇതിനോടകം സൂപ്പർ ഹിറ്റ് ആയി കഴിഞ്ഞു. ഇപ്പോഴിതാ ഇതിലെ ചന്തം തികഞ്ഞൊരു പെണ്ണേ എന്ന ഗാനം ആലപിച്ചു സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ് പ്രശസ്ത മിമിക്രി കലാകാരനും ടെലിവിഷൻ താരവുമായ സുധീർ പറവൂർ. ഒട്ടേറെ കോമഡി പ്രോഗ്രാമുകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായ സുധീർ പറവൂരിന്റെ ഒരു കിടിലൻ കോമഡി വീഡിയോ കുറച്ചു നാൾ മുൻപ് സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ നാടോടിക്കാറ്റ് എന്ന എന്ന പരിപാടിയിൽ ഉല്ലാസ് പന്തളത്തിനും ദേവി ചന്ദനക്കും ഒപ്പം അവതരിപ്പിച്ച ആ സ്കിറ്റ് ഇന്നും ഏറെ പോപ്പുലർ ആണ്.
ആ സ്കിറ്റിൽ വളരെ രസകരമായി ഗാനം ആലപിച്ച സുധീർ ഏറെ കയ്യടി നേടിയെടുത്തിരുന്നു. ആ പ്രകടനം കണ്ടിട്ടാണ് സുധീറിനെ ഈ ചിത്രത്തിലേക്ക് പാട്ടു പാടി അഭിനയിക്കാൻ ക്ഷണിച്ചത്. സ്നേഹചന്ദ്രൻ ഏഴിക്കര രചനയും സംഗീത സംവിധാനവും നിർവഹിച്ച ഈ ഗാനം ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. നവാഗതനായ ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് സനിലേഷ് ശിവൻ ആണ്. സാറാ ഫിലിമ്സിന്റെ ബാനറിൽ റിജു രാജൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ മുരളീധരൻ, സാമുവൽ എബി എന്നിവരും ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. സൂരജ് ഇ എസ് എഡിറ്റ് ചെയ്തിരിക്കുന്ന കക്ഷി അമ്മിണിപ്പിള്ളക്ക് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് ബാഹുൽ രമേശ് ആണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.