[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

സംവിധായകന്റെ വാക്കുകൾ സത്യമായി; സൂപ്പർ ഹിറ്റായി മധുര രാജ..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന വിഷു ചിത്രം ബ്ലോക്കബ്സ്റ്റർ വിജയം കൈവരിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം ആണ് ഈ ചിത്രം നേടിയത്. അടുത്തിടെ ഈ ചിത്രം നൂറു കോടിയുടെ ബിസിനസ്സും നടത്തിയെന്ന് അണിയറ പ്രവർത്തകർ ഔദ്യോഗികമായി അറിയിപ്പ് നടത്തിയിരുന്നു. കേരളത്തിൽ നിന്ന് 17000 ഷോകളും ഈ ചിത്രം പൂർത്തിയാക്കി. എന്നാൽ ഈ ചിത്രം ഇറങ്ങുന്നതിനു മുൻപ് സംവിധായകൻ വൈശാഖിന്റെ ഫേസ്ബുക് പേജിൽ ഒരാൾ ഇട്ട കമന്റും അതിനു വൈശാഖ് നൽകിയ മറുപടിയും അന്ന് വൈറൽ ആയിരുന്നു. വൈശാഖിന്റെ ആ മറുപടി ഇപ്പോഴും ശ്രദ്ധ നേടുകയാണ്.

സുലൈമാൻ എന്ന് പേരുള്ള ഒരു ഫേസ്ബുക് ഐഡിയിൽ നിന്ന് ഒരാൾ കമന്റ് ചെയ്തത് മധുര രാജ എട്ടു നിലയിൽ പൊട്ടും എന്നാണ്. അതിനു മറുപടിയായി ചേട്ടൻ ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ എന്നാണ് വൈശാഖ് കമന്റ് ചെയ്തത്. ഇപ്പോൾ മധുര രാജ വമ്പൻ വിജയം നേടിയ സാഹചര്യത്തിൽ വൈശാഖിന്റെ ആ മറുപടിക്കു വരുന്ന പ്രസക്തി വളരെ വലുതാണ്. സോഷ്യൽ മീഡിയ ട്രോളന്മാർ അതിപ്പൊഴേ ആഘോഷമാക്കി കഴിഞ്ഞു.

ഉദയകൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് ആണ്. ജഗപതി ബാബു, ജയ്, അനുശ്രീ, മഹിമ നമ്പ്യാർ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് പീറ്റർ ഹെയ്‌ൻ ആയിരുന്നു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം നൽകിയത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.