[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

എപ്പ്ടി സാർ ഇപ്ടി നടിക്റിങ്ക: സൂര്യയുടെ ചോദ്യത്തിന് മോഹൻലാലിന്റെ ഞെട്ടിക്കുന്ന മറുപടി..

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി പ്രേക്ഷകരും സിനിമ നിരൂപകരും സിനിമയിലെ മറ്റ്‌ ഇതിഹാസങ്ങൾ പോലും വിലയിരുത്തുന്ന നടൻ ആണ് മോഹൻലാൽ. ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയധികം സെലിബ്രിറ്റി ആരാധകർ ഉള്ള നടനും വേറെ കാണില്ല. തമിഴ് നടൻ സൂര്യയും മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണ്. ഈ അടുത്തിടെയാണ് കെ വി ആനന്ദ് ഒരുക്കിയ കാപ്പാൻ എന്ന ചിത്രത്തിൽ സൂര്യയും മോഹൻലാലും ഒന്നിച്ചഭിനയിച്ചതു. സൂര്യ നായകനായ ചിത്രത്തിൽ മറ്റൊരു പ്രധാന റോളിൽ ആണ് മോഹൻലാൽ എത്തുന്നത്. ഇന്ത്യൻ പ്രധാന മന്ത്രി ആയി മോഹൻലാൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ അംഗ രക്ഷകൻ ആയാണ് സൂര്യ അഭിനയിക്കുന്നത്.

ഇപ്പോഴിതാ തന്റെ എൻ ജി കെ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം കേരളത്തിൽ എത്തിയ സൂര്യ മോഹൻലാലിനൊപ്പം ഉള്ള അനുഭവം ഏവരുമായും പങ്കിട്ടു. നമ്മുക്കൊപ്പം നിന്ന് നമ്മളെ വളരെയധികം കംഫർട്ടബിൾ ആകുന്ന നടൻ ആണ് മോഹൻലാൽ സാർ എന്നും വ്യക്തിപരമായി അദ്ദേഹം തനിക്കു ഒരുപാട് കാര്യങ്ങൾ ചെയ്തു തന്നിട്ടുണ്ട് എന്നും സൂര്യ പറയുന്നു. എപ്പ്ടി സാർ ഇപ്ടി നടിക്റിങ്ക എന്ന് താൻ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട് എന്നും സൂര്യ പറയുന്നു. അതിനു മോഹൻലാൽ തന്ന മറുപടി തന്നെ ഞെട്ടിച്ചു എന്നാണ് സൂര്യ പറയുന്നത്. എല്ലാം ദൈവത്തിന്റെ അനുഗ്രഹം ആണെന്നും അല്ലാതെ താനായിട്ടു ഒന്നും ചെയ്യുന്നില്ല എന്നുമാണ് മോഹൻലാൽ പറഞ്ഞത്. മോഹൻലാൽ- സൂര്യ ചിത്രം കാപ്പാൻ ഈ വരുന്ന ഓഗസ്റ്റ് മുപ്പതിന് റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

8 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.