നിവിൻ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ ഒരുക്കിയ പടവെട്ട് ഇപ്പോൾ മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സംവിധായകൻ തന്നെ രചിച്ച ഈ ചിത്രം കലാമൂല്യമുള്ളതും അതേ സമയം പ്രേക്ഷകർക്ക് ഏറെ വിനോദം പകരുന്നതുമായ ചിത്രമാണ്. ഈ ചിത്രം നേടിയ വിജയത്തിന്റെ സന്തോഷം പങ്ക് വെച്ച് കൊണ്ട് ഇതിന്റെ പുത്തൻ ട്രെയ്‌ലർ പങ്ക് വെച്ചിരിക്കുകയാണ് നിവിൻ പോളി. കോറോത്ത് രവി എന്ന കഥാപാത്രത്തിനാണ് ഇതിൽ നിവിൻ ജീവൻ പകരുന്നത്. കുയ്യാലി എന്ന ഷമ്മി തിലകൻ കഥാപാത്രവും അയാളുടെ പാർട്ടിയും നടത്തുന്ന ചില ഇടപെടൽ മൂലം വക രവി എന്ന ഇരട്ട പേരും പേറേണ്ടി വരുന്ന നിവിൻ കഥാപാത്രം നടത്തുന്ന പോരാട്ടമാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്.
മണ്ണിന്റെ രാഷ്ട്രീയവും മലയോര കർഷകരുടെ ജീവിതവുമെല്ലാം ചർച്ച ചെയ്യുന്ന ഈ ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രമ്യ സുരേഷ്, അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ്, ജാഫർ ഇടുക്കി എന്നിവരും വേഷമിട്ട ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവുകളൊന്ന് ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പുതിയ ട്രെയ്‌ലറിലുമുള്ള അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം വലിയ ശ്രദ്ധയാണ് നേടുന്നത്. ദീപക് ഡി മേനോനാണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.