[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആദ്യമായി ഒന്നിക്കാൻ മോഹൻലാൽ- ശ്യാം പുഷ്ക്കരൻ ടീം?; കൂടുതൽ വിവരങ്ങളിതാ

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം ആദ്യമായി കൈകോർക്കാൻ പോവുകയാണ്, മലയാളത്തിലെ മികച്ച രചയിതാക്കളിലൊരാളായ ശ്യാം പുഷ്ക്കരൻ എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച മധു സി നാരായണൻ ആണ് ഈ മോഹൻലാൽ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് എന്നാണ് സൂചന. ശ്യാം പുഷ്ക്കരൻ തന്നെയാണ് കുമ്പളങ്ങി നൈറ്റ്‌സും രചിച്ചത്. കഥ കേട്ട മോഹൻലാൽ അടുത്ത വർഷം ഈ ചിത്രം ചെയ്യാനുള്ള സമ്മതം അറിയിച്ചുവെന്നും വാർത്തകൾ വരുന്നുണ്ട്. നേരത്തെ മോഹൻലാലിനെ നായകനാക്കി ശ്യാം പുഷ്ക്കരൻ ഒരു ചിത്രം ഒരുക്കാൻ പോകുന്നു എന്ന് വാർത്തകൾ വന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം അത് നീണ്ടു പോവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദിലീഷ് പോത്തൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു മാസ്സ് ചിത്രവും ശ്യാം പുഷ്ക്കരൻ പ്ലാൻ ചെയ്തിരുന്നു എന്ന് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോൾ ജീത്തു ജോസഫ് ഒരുക്കുന്ന റാം ചെയ്ത് കൊണ്ടിരിക്കുന്ന മോഹൻലാൽ, അടുത്തിടെ കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന പീരീഡ് ചിത്രം, പാൻ ഇന്ത്യൻ ചിത്രമായ ഋഷഭ, പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന എംപുരാൻ എന്നിവയാണ്. ഇത് കൂടാതെ അനൂപ് സത്യൻ സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രം, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും മോഹൻലാൽ ചെയ്യാൻ സാധ്യതയുണ്ടെന്നും വാർത്തകൾ വന്നിരുന്നു. അതിരൻ ഫെയിം സംവിധായകൻ വിവേക് ഒരുക്കാൻ പോകുന്ന ചിത്രവും മോഹൻലാൽ പ്രഖ്യാപിച്ചിരുന്നു. തിരക്കഥ പൂർത്തിയാകാത്തതിനാൽ ആ ചിത്രം കുറച്ചു വൈകുമെന്നാണ് വാർത്തകൾ വരുന്നത്. ഷാജി കൈലാസ് ഒരുക്കിയ പരീക്ഷണ ചിത്രം എലോൺ, നെറ്റ്ഫ്ലിക്സ് ആന്തോളജിയുടെ ഭാഗമായ പ്രിയദർശൻ ചിത്രം ഓളവും തീരവും എന്നിവയാണ് ഇനി വരാനുള്ള മറ്റ് മോഹൻലാൽ റിലീസുകൾ. ശ്രീകുമാർ മേനോൻ ഒരുക്കാൻ പോകുന്ന മിഷൻ കൊങ്കണിലും, ഒരു കന്നഡ ചിത്രത്തിലും അതിഥി താരമായും മോഹൻലാൽ അഭിനയിക്കുമെന്നും വാർത്തകൾ പറയുന്നുണ്ട്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.