[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഞാനും എന്റെ വീടും ആരുടെയും വകയൊന്നുമല്ല സാറേ; പടവെട്ട് പുതിയ ട്രെയ്‌ലർ പങ്ക് വെച്ച് നിവിൻ പോളി

നിവിൻ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ ഒരുക്കിയ പടവെട്ട് ഇപ്പോൾ മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സംവിധായകൻ തന്നെ രചിച്ച ഈ ചിത്രം കലാമൂല്യമുള്ളതും അതേ സമയം പ്രേക്ഷകർക്ക് ഏറെ വിനോദം പകരുന്നതുമായ ചിത്രമാണ്. ഈ ചിത്രം നേടിയ വിജയത്തിന്റെ സന്തോഷം പങ്ക് വെച്ച് കൊണ്ട് ഇതിന്റെ പുത്തൻ ട്രെയ്‌ലർ പങ്ക് വെച്ചിരിക്കുകയാണ് നിവിൻ പോളി. കോറോത്ത് രവി എന്ന കഥാപാത്രത്തിനാണ് ഇതിൽ നിവിൻ ജീവൻ പകരുന്നത്. കുയ്യാലി എന്ന ഷമ്മി തിലകൻ കഥാപാത്രവും അയാളുടെ പാർട്ടിയും നടത്തുന്ന ചില ഇടപെടൽ മൂലം വക രവി എന്ന ഇരട്ട പേരും പേറേണ്ടി വരുന്ന നിവിൻ കഥാപാത്രം നടത്തുന്ന പോരാട്ടമാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്.

മണ്ണിന്റെ രാഷ്ട്രീയവും മലയോര കർഷകരുടെ ജീവിതവുമെല്ലാം ചർച്ച ചെയ്യുന്ന ഈ ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രമ്യ സുരേഷ്, അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ്, ജാഫർ ഇടുക്കി എന്നിവരും വേഷമിട്ട ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവുകളൊന്ന് ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണ്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പുതിയ ട്രെയ്‌ലറിലുമുള്ള അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം വലിയ ശ്രദ്ധയാണ് നേടുന്നത്. ദീപക് ഡി മേനോനാണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.