യുവതാരം ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ അജയന്റെ രണ്ടാം മോഷണം ഈ വർഷത്തെ മലയാള സിനിമയിലെ വമ്പൻ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഓണ ചിത്രങ്ങളിൽ ബോക്സ് ഓഫീസ് കളക്ഷനിൽ ബഹുദൂരം മുന്നിലാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിനം പിന്നിടുമ്പോൾ 9 കോടിക്ക് മുകളിൽ കേരളാ ഗ്രോസും 22 കോടിക്ക് മുകളിൽ ആഗോള ഗ്രോസും നേടിയ ഈ ചിത്രം വീക്കെൻഡ് കഴിയുമ്പോൾ ആഗോള തലത്തിൽ 30 കോടിയോളം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രേക്ഷകർക്ക് വമ്പൻ തീയേറ്റർ അനുഭവം നൽകുന്ന ഈ മാസ്സ് ആക്ഷൻ ഫാന്റസി എന്റെർറ്റൈനെർ ചിത്രം കുട്ടികളും കുടുംബ പ്രേക്ഷകരും യുവാക്കളുമെല്ലാം ഒരുപോലെയാണ് സ്വീകരിക്കുന്നത്. ടോവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ഈ ചിത്രം മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചിത്രത്തിന്റെ വിജയം ആഘോഷിച്ചു കൊണ്ട് ഒരു സക്സസ് ടീസറും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ടോവിനോ അവതരിപ്പിക്കുന്ന മൂന്നു കഥാപാത്രങ്ങൾക്കും വമ്പൻ കയ്യടിയാണ് പ്രേക്ഷകർ നൽകുന്നത്.
30 കോടിക്ക് മുകളിൽ ബഡ്ജറ്റിലൊരുങ്ങിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ്. സുജിത് നമ്പ്യാർ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും വേഷമിട്ടിരിക്കുന്നു.
ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങൾ ചെയ്ത ഗരുഡൻ എന്ന ചിത്രമൊരുക്കി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച…
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന 3 ചിത്രങ്ങളാണ് ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലുള്ളത്. നവാഗതനായ ഡീനോ ഡെന്നിസ്…
തമിഴ് സൂപ്പർ താരം അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ ഒരുക്കുന്ന 'ഗുഡ് ബാഡ് അഗ്ലി' റിലീസ് അപ്ഡേറ്റ് എത്തി. പൊങ്കൽ…
ഫാന്റസി എലമെന്റുകൾ നിറഞ്ഞ ചിത്രങ്ങൾ ഈ അടുത്തകാലത്തായി മലയാളത്തിൽ കൂടുതലായി വരുന്നുണ്ട്. ഇത്തരം ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചു തുടങ്ങി എന്നതും…
ഷറഫുദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ‘ഹലോ മമ്മി’ നാളെ മുതൽ പ്രേക്ഷകരുടെ…
മലയാള സിനിമയില് പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്ട്ടിസ്റ്റാര് ചിത്രത്തിന് ശ്രീലങ്കയില് തുടക്കം. മമ്മൂട്ടിയും മോഹന്ലാലും കാല്നൂറ്റാണ്ടിന് ശേഷം…
This website uses cookies.