[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഓരോ ദിനവും കളക്ഷൻ വർധിക്കുന്ന കിഷ്കിന്ധാ കാണ്ഡം; 3 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് അറിയാം

ആസിഫ് അലിയെ നായകനാക്കി ദിൻജിത് അയ്യത്താൻ ഒരുക്കിയ കിഷ്കിന്ധാ കാണ്ഡം സൂപ്പർ ഹിറ്റിലേക്ക് കുതിക്കുന്നു. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വമ്പൻ കയ്യടി സ്വന്തമാക്കിയ ഈ ചിത്രം, പതിഞ്ഞ തുടക്കത്തിന് ശേഷം ബോക്സ് ഓഫീസിലും കത്തി കയറുകയാണ്. ആദ്യ ദിനം കേരളത്തിൽ നിന്ന് 47 ലക്ഷം ഗ്രോസ് നേടിയ ചിത്രം ആഗോള ഗ്രോസ് ആയി നേടിയത് 76 ലക്ഷമാണ്.

രണ്ടാം ദിനം കേരളാ ഗ്രോസ് 65 ലക്ഷവും ആഗോള ഗ്രോസ് 1 കോടി 65 ലക്ഷവുമായി ഉയർന്നു. മൂന്നാം ദിനമായിരുന്ന ശനിയാഴ്ച ഈ ചിത്രം 3 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ദിനത്തിലേക്കാളും 82 % വളർച്ചയാണ് മൂന്നാം ദിനത്തിൽ ഈ ചിത്രത്തിന് ബോക്സ് ഓഫീസ് കളക്ഷനിൽ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ സിംഗിൾ ഡേ ഗ്രോസ് ഞായറാഴ്ച വരുമെന്ന് ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു. ആദ്യ മൂന്ന് ദിനം കൊണ്ട് ഏകദേശം അഞ്ചര കോടിയോളം ആഗോള ഗ്രോസ് നേടിയ ചിത്രം, ആദ്യ വീക്കെൻഡ് കഴിയുമ്പോൾ 9 കോടിയോ അതിനു മുകളിലോ ആഗോള ഗ്രോസ് നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

ക്ലാസിക് എന്ന വിശേഷണമാണ് ഈ ചിത്രത്തിന് പ്രേക്ഷകർ നൽകുന്നത്. ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ വിജയരാഘവൻ, അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.