തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ പ്രത്യക്ഷപ്പെട്ട ഒരു മ്യൂസിക് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. കോക്ക് സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ഗാനത്തിൽ കിടിലൻ നൃത്ത ചുവടുകളുമായി അല്ലു അർജുൻ നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പ്രശസ്ത ബോളിവുഡ് ഗായകൻ അർമാൻ മാലിക് ആലപിച്ച ഈ ഗാന രംഗത്തിൽ അല്ലു അർജുനൊപ്പം ട്രൈബ് ടീമും ലോസ്റ്റ് സ്റ്റോറീസ് ടീമുമുണ്ട്. അർമാൻ മാലിക്കും ഈ ഗാന രംഗത്തിൽ അഭിനയിച്ചിട്ടുണ്ട്. മേമു ആഗമു എന്ന വരികളോടെ തുടങ്ങുന്ന ഈ സ്റ്റൈലിഷ് ഗാനം രചിച്ചത് കുനാൽ വർമ്മ, എല്ലി, എസ് ടൈഗർ എന്നിവർ ചേർന്നാണ്. ലോസ്റ്റ് സ്റ്റോറീസ് ടീം, എല്ലി എന്നിവർ ചേർന്നാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. കോളിൻ ഡികുന്നയാണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
സ്റ്റൈലിഷ് ലുക്കിൽ അല്ലു അർജുൻ എത്തിയിരിക്കുന്ന ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത് ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ, പുനീത് മൽഹോത്ര എന്നിവരാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ വീഡിയോക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത് തൃണനോൻ സംരെജ് ആണ്. അർമാൻ മാലിക്, ലോസ്റ്റ് സ്റ്റോറീസ് എന്നിവർ ഒന്നിച്ച ഈ ഗാനം ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ട്രെൻഡായി കഴിഞ്ഞു. പാൻ ഇന്ത്യൻ സൂപ്പർ താരമെന്ന നിലയിൽ ശ്രദ്ധ നേടുന്ന അല്ലു അർജുന്റെ സാന്നിധ്യവും ഈ മ്യൂസിക് വീഡിയോക്ക് വലിയ നേട്ടമാണ് സമ്മാനിക്കുന്നത്. സുകുമാർ ഒരുക്കിയ പുഷ്പ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യ തലത്തിൽ വലിയ ആരാധകവൃന്ദവും സ്വീകാര്യതയുമാണ് അല്ലു അർജുൻ നേടിയത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.