മാർച്ച് മാസം മുതൽ ഇന്ത്യ ലോക്ക് ഡൗണിലായതോടെ ഇന്ത്യൻ സിനിമാ രംഗവും പൂർണ്ണമായും നിശ്ചലമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ ചില വമ്പൻ തമിഴ് സിനിമകളുടെ പോസ്റ്റ്- പ്രൊഡക്ഷൻ ചെറിയ രീതിയിൽ ആരംഭിച്ചെന്നു വാർത്തകൾ വന്നിരുന്നു. അതുപോലെ പല സിനിമാ ഇൻഡസ്ട്രികളിലും ചെറിയ രീതിയിൽ പ്രീ- പ്രൊഡക്ഷൻ, പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാനുള്ള പ്ലാനിലാണ് സിനിമാ പ്രവർത്തകർ. എന്നാൽ ലോക്ക് ഡൗണിൽ ആയിരുന്നപ്പോഴും പലരും സൃഷ്ടിപരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയിരുന്നു. കോവിഡ് 19 ബോധവൽക്കരണത്തിനായി ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ ഒരുമിച്ചു അഭിനയിച്ച ഹൃസ്വ ചിത്രം വൈറൽ ആയിരുന്നു. എല്ലാവരും അവരവരുടെ വീട് വിട്ടു പുറത്തു വരാതെയാണ് അത് ചിത്രീകരിച്ചത്.
ഇപ്പോഴിതാ തമിഴ് സിനിമയിലെ സ്റ്റണ്ട് മാസ്റ്റർമാരും സ്റ്റണ്ട് കലാകാരന്മാരും സമാനമായ രീതിയിൽ ഒരുക്കിയ ഒരു കിടിലൻ സംഘട്ടന രംഗം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സ്റ്റണ്ട് മാസ്റ്റർ ദിനേശ് ആണ് ഈ സംഘട്ടന രംഗം ഒരുക്കിയിരിക്കുന്നത്. നമ്മൾ ഇതിനോടകം തമിഴ് സിനിമയിൽ കണ്ടു പരിചയിച്ച ഒട്ടേറെ സ്റ്റണ്ട് കലാകാരന്മാരെ ഈ തകർപ്പൻ സംഘട്ടന രംഗത്തിൽ കാണാം. സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ ഓരോരുത്തരും അഭിനയിച്ചിരിക്കുന്ന ഈ സംഘട്ടന രംഗത്തിന് രണ്ടു മിനിറ്റിൽ കൂടുതൽ ദൈർഖ്യമുണ്ട്. ഏറ്റവുമാവസാനം മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെയും അതുപോലെ കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും ആവശ്യകത കാണിച്ചു തരുന്ന ഒരു ഷോട്ടിലൂടെയാണ് ഈ സംഘട്ടന രംഗമവസാനിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാകേഷ് റോക്കി എന്നൊരു കലാകാരനാണ് ഈ സംഘട്ടന രംഗം മനോഹരമായ രീതിയിൽ എഡിറ്റ് ചെയ്തിരിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.