[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രണ്ടര വയസുള്ള കുഞ്ഞിന്റെ ഭീഷണി ഓട്ടോക്കാരനെ ഞെട്ടിച്ചു; കൃത്യമായി അയാൾ വീടിനു മുന്നിൽ വിട്ടെന്നു നടി..!

ഈ കഴിഞ്ഞ മാതൃ ദിനത്തിൽ മലയാള സിനിമയിലെ ഒട്ടേറെ താരങ്ങൾ തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങളും കുട്ടിക്കാല ചിത്രങ്ങളും ഓർമകളും സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു. സൂപ്പർ താരം മോഹൻലാൽ, യുവ താരം പൃഥ്വിരാജ് സുകുമാരൻ, സംവിധായകൻ റോഷൻ ആൻഡ്രൂസ് തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. അതേ ദിവസം പ്രശസ്‌ത യുവ നടി അഹാന കൃഷ്ണകുമാർ പങ്കു വെച്ച ചിത്രങ്ങളും അതിനൊപ്പം കുറിച്ച ഓരോർമയും ഇപ്പോൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. പ്രശസ്ത സിനിമാ താരം കൃഷ്ണ കുമാറിന്റെ മൂത്ത മകളാണ് അഹാന കൃഷ്ണകുമാർ. അമ്മയ്ക്കൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച ഈ നടി വളരെ രസകരമായ ഒരു സംഭവമാണ് കൂടെ കുറിച്ചത്.

1995 മുതൽ അമ്മയുടെ ബ്ലാക് ക്യാറ്റ് കമാൻഡോ എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് അഹാന സംഭവം വിവരിക്കുന്നത്. തനിക്കു രണ്ടര വയസുളള്ളപ്പോൾ ഒരു ഓട്ടോ ഡ്രൈവർ അമ്മയോട് രൂക്ഷമായി സംസാരിച്ചു എന്നും തങ്ങളുടെ വീടിന് മുന്നിൽ ഇറക്കി വിടാനാവില്ലെന്നു പറഞ്ഞു കൊണ്ട്, അയാൾ ഓട്ടോ ദൂരെ നിർത്തി തങ്ങളോട് ഇറങ്ങി നടന്നോളാനും ആവശ്യപ്പെട്ടെന്നും അഹാന ഓർത്തെടുക്കുന്നു. അമ്മ ​ഗർഭിണിയായിരുന്നു ആ സമയത്തു എന്നത് കൊണ്ട് തന്നെ താനയാളോട് ഒച്ചയിടാൻ തുടങ്ങിയെന്നാണ് അഹാന പറയുന്നത്. അച്ഛൻ അയാളെ ഇടിക്കുമെന്നും തന്നെയും അമ്മയേയും വീട്ടിൽ ഇറക്കുന്നതാണ് നല്ലതെന്നും താനയാളെ ഭീഷണിപ്പെടുത്തിയെന്നും നടി കുറിക്കുന്നു. ഭ്രാന്തമായി ഒച്ചയിടുന്ന ഒരു കൊച്ചു കുട്ടിയെ കണ്ട് ആ മനുഷ്യൻ ശരിക്കും ഞെട്ടിപ്പോയി എന്നു പറഞ്ഞ അഹാന, തങ്ങളെ അയാൾ കൃത്യമായി വീടിന് മുന്നിൽ തന്നെ കൊണ്ടിറക്കി വിടുകയും ചെയ്തു എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. നടൻ കൃഷ്ണകുമാറിന് നാല് പെണ്മക്കളാണുള്ളത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.