പ്രശസ്ത നടിയായ സാനിയ ഇയ്യപ്പന്റെ ഞെട്ടിക്കുന്ന മേക് ഓവർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. വൈൽഡ് നറേറ്റിവ് എന്ന പേരിൽ വിനോദ് ഗോപി ലോഞ്ച് ചെയ്ത ഈ ഫോട്ടോഷൂട്ട് ഗംഭീര പ്രതികരണം ആണ് നേടുന്നത്. സെവൻത് ഐ സ്റ്റുഡിയോയിൽ കാടിന്റെ സെറ്റ് ഇട്ടു നടത്തിയ ഈ ഫോട്ടോഷൂട്ടിൽ സാനിയക്ക് ഒപ്പം ട്രൈബൽ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് നടനും മോഡലുമായ അസർ മുഹമ്മദും ആനന്ദ കർണ്ണിക എന്ന ബാലതാരവുമാണ്. വളരെ വ്യത്യസ്തമായ ഒരു പ്രമേയം ആണ് ഈ ഫോട്ടോഷൂട്ടിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ മോഡലുകളുടെ ലുക്കിനും ഇതിന്റെ പ്രമേയത്തിനും ഒപ്പം ശ്രദ്ധ പിടിച്ചു പറ്റുന്നത് കുട്ടൻ പുത്തൂർ ഒരുക്കിയ ഗംഭീര കലാസംവിധാനം കൂടിയാണ്.
മനുഷ്യനും ഒരു മൃഗമാണ് എന്ന ആശയമാണ് ഇതിലൂടെ കാണിച്ചു തരുന്നത്. മനുഷ്യന് ഉണ്ടാകുന്ന ചില വികാരങ്ങൾ ആണ് പലപ്പോഴും അവനെ അല്ലെങ്കിൽ അവളെ മൃഗം എന്ന് വിളിക്കുന്നതിൽ നിന്നും മാറ്റി നിർത്തുന്നത്. എന്നിരുന്നാൽ പോലും ചില സന്ദർഭങ്ങളിൽ അവൻ മൃഗമായി തന്നെ മാറും. ഈ ആശയത്തെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ചിരിക്കുകയാണ് ഈ ഫോട്ടോഷൂട്ടിലൂടെ വിനോദ് ഗോപി എന്ന പ്രതിഭ. വൈൽഡ് നരേറ്റീവിൽ ഒരു ട്രൈബ് സ്റ്റോറി ടെല്ലിങ് ആണ് അദ്ദേഹം ഇതിലൂടെ നടത്തിയിരിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. ജല്ലിക്കട്ട്, അപോകലിപ്റ്റോ തുടങ്ങിയ ചിത്രങ്ങളുടെ പ്രമേയവുമായി ചെറിയ സാമ്യം ഉണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിൽ മനുഷ്യൻ ഒരു മൃഗം തന്നെയാണെന്നും, അവന്റെ അല്ലെങ്കിൽ അവളുടെ ചില ലക്ഷ്യങ്ങൾ ആണ് അവരെ മുന്നോട്ടു നയിക്കുന്നതും എന്നും ഈ ഫോട്ടോകളിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നു.
നരസിംഹ സ്വാമിയാണ് ഇതിനു വേണ്ടി ഗംഭീരമായ രീതിയിൽ മോഡലുകളെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിന്റെ വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് ലസിത ആണ്. ഇതിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ആനന്ദ കർണികാ എന്ന കുട്ടി നരസിംഹ സ്വാമിയുടെ മകൾ ആണ്. മൂന്നു മണിക്കൂറിനു മുകളിൽ സമയം എടുത്താണ് ഈ ഫോട്ടോഷൂട്ട് പൂർത്തിയാക്കിയത്. ഏതായാലും ഇവരുടെ കഠിന പ്രയത്നത്തിന് ഫലം ലഭിച്ചു എന്ന് തന്നെയാണ് പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.