[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

ജനപ്രിയനും ആക്ഷൻ കിങും ഒന്നിച്ചപ്പോൾ; ജാക് ഡാനിയൽ റിവ്യു വായിക്കാം

ജനപ്രിയ നായകൻ ദിലീപിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് ഇന്ന് ഇവിടെ പ്രദർശനമാരംഭിച്ച ചിത്രമാണ് ജാക് ഡാനിയൽ. ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ജാക്ക് ഡാനിയൽ ഒരുക്കിയത് പ്രശസത സംവിധായകനായ എസ് എൽ പുരം ജയസൂര്യ ആണ്. സംവിധായകൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം തമീൻസ് ഫിലിമ്സിന്റെ ബാനറിൽ ഷിബു തമീൻസ് ആണ് നിർമ്മിച്ചിരിക്കുന്നത്. തമിഴകത്തിന്റെ ആക്ഷൻ കിംഗ് അർജുൻ സർജയും ടൈറ്റിൽ റോളിൽ എത്തിയിരിക്കുന്ന ഈ മാസ്സ് എന്റെർറ്റൈനെർ ചിത്രത്തിന്റെ പോസ്റ്ററുകൾ, ട്രൈലെർ എന്നിവ വലിയ ജനശ്രദ്ധ നേടിയിരുന്നു. അഞ്ജു കുര്യൻ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്.

ദിലീപ് അവതരിപ്പിക്കുന്ന ജാക്ക് എന്ന മോഷ്ടാവിനും ജാക്കിനെ പിടിക്കാൻ ശ്രമിക്കുന്ന ഡാനിയൽ എന്ന പോലീസ് ഉദ്യോഗസ്ഥനും ഇടയിലാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഇവരുടെ ഇടയിൽ ഉണ്ടാകുന്ന ആവേശകരമായ മത്സരവും അതിനൊപ്പം ഈ രണ്ടു കഥാപാത്രങ്ങളും പുലർത്തുന്ന സസ്പെൻൻസ് സ്വഭാവവും ആണ് ഈ ചിത്രത്തെ ഒരു കിടിലൻ ത്രില്ലറാക്കി മാറ്റുന്നത്.

അടിപൊളി ഗാനങ്ങളും സൂപ്പർ സംഘട്ടനങ്ങളും പ്രണയവും കോമെഡിയും ആഘോഷവും ഒക്കെയായി വളരെ കളർ ഫുൾ ആയി തന്നെയാണ് എസ് എൽ പുരം ജയസൂര്യ ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം തന്നെ ഒരുക്കിയ തിരക്കഥയിൽ ഒരു കമ്പ്ലീറ്റ് എന്റർറ്റെയ്നറിനുള്ള എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന രീതിയിൽ തന്നെ അതിനു ദൃശ്യ ഭാഷ ചമച്ചിട്ടും ഉണ്ട് ഈ സംവിധായകൻ.

ദിലീപ്- അർജുൻ ടീമിന്റെ കിടിലൻ സംഘട്ടനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണെന്ന് തന്നെ പറയാം. ഒരു മാസ്സ് ചിത്രമായി ഒരുക്കിയപ്പോഴും ദിലീപ് ആരാധകർ ഇഷ്ടപെടുന്ന അദ്ദേഹത്തിന്റെ കോമെഡിയും പ്രണയവും എല്ലാം ഈ ചിത്രത്തിൽ ഉൾക്കൊള്ളിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടും ഉണ്ട് അതിൽ വിജയം കണ്ടിട്ടുമുണ്ട്.

ജനപ്രിയ നായകൻ ദിലീപിന്റെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ്. വമ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും സംഭാഷണം കൊണ്ടും അതുപോലെ ഞെട്ടിക്കുന്ന എനർജി കൊണ്ടും ദിലീപ് ഈ ചിത്രത്തിൽ തിളങ്ങി നിന്നു. ഡാനിയൽ എന്ന പോലീസ് ഓഫീസർ ആയി എത്തിയ ആക്ഷൻ കിങ് അർജുൻ ഒരിക്കൽ കൂടി തന്റെ മാസ്സ് പെർഫോമൻസ് കൊണ്ട് പ്രേക്ഷകരുടെ മനം കവർന്നു. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ദേവൻ, അശോകൻ, സൈജു കുറുപ്പ്, ഇന്നസെന്റ്, ജി സുരേഷ് കുമാർ, ജനാർദ്ദനൻ, സാദിഖ്, സുരേഷ് കൃഷ്ണ, ലക്ഷ്‌മി ഗോപാല സ്വാമി എന്നിവരും തങ്ങളുടെ മികച്ച പ്രകടനത്തിലൂടെ ഈ ചിത്രത്തിന് നിലവാരം പകർന്നു.

ശിവകുമാർ വിജയൻ ഒരുക്കിയ ദൃശ്യങ്ങളും ഗോപി സുന്ദർ, ഷാൻ റഹ്മാൻ എന്നിവർ ഒരുക്കിയ സംഗീതവും ജോൺകുട്ടിയുടെ എഡിറ്റിംഗ് മികവും അഭിനന്ദിക്കപ്പെടേണ്ടതാണ്. അതോടൊപ്പം തന്നെ ഈ ചിത്രത്തെ ത്രസിപ്പിക്കുന്ന അനുഭവമാക്കി മാറ്റിയതിൽ പ്രധാന പങ്കു വഹിച്ച ഒരാൾ സ്റ്റണ്ട് മാസ്റ്റർ ആയ പീറ്റർ ഹെയ്‌ൻ ആണ്. അദ്ദേഹം ഒരുക്കിയ സംഘട്ടനവും മികച്ചു നിന്നു.

മാസ്സ് എന്റെർറ്റൈനെർ ആയാണ് ജാക്ക് ഡാനിയൽസ് എത്തിയിരിക്കുന്നത്. ദിലീപ് ആരാധകർക്ക് ആവേശത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുന്ന ഈ ചിത്രം മാസ്സ് ത്രില്ലറുകൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കും മികച്ച സിനിമാനുഭവം ആണ് സമ്മാനിക്കുന്നത്. പ്രദർശനശാലകൾ പൂരപ്പറമ്പുകൾ ആവുന്ന കാഴ്ച ജാക്ക് ഡാനിയലിലൂടെ കൂടി ജനപ്രിയ നായകൻ കാണിച്ചു തരും.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.