യുവ താരം ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’യുടെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ബിജിത് ബാലയും രചിച്ചിരിക്കുന്നത് പ്രദീപ് കുമാർ കാവുംതറയുമാണ്. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് നൽകുന്നത്. ചിരിക്കും, പ്രണയത്തിനുമൊപ്പം വൈകാരിക മുഹൂർത്തങ്ങൾക്കും ഇതിൽ സ്ഥാനമുണ്ടെന്ന് ട്രൈലെർ കാണിച്ചു തരുന്നുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ പാർട്ടികളുടെ പല നിലപാടുകളേയും ആക്ഷേപ ഹാസ്യത്തിലൂടെ വിമർശിക്കുക കൂടി ചെയ്യുന്ന ചിത്രമാണിതെന്നും ഈ ട്രൈലെർ കാണിച്ചു തരുന്നു. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന സഖാവ് ദിനേശനെന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം മുന്നോട്ടു നീങ്ങുന്നത്.
ആൻ ശീതൾ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഗ്രേസ് ആൻ്റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ, എന്നിവരാണ് മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ഷാൻ റഹ്മാൻ സംഗീതമൊരുക്കിയ പടച്ചോനേ ഇങ്ങള് കാത്തോളീക്ക് വിഷ്ണു പ്രസാദ്, കിരൺ ദാസ് എന്നിവർ യഥാക്രമം ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിർവഹിച്ചിരിക്കുന്നു. ഇതിന്റെ ടീസർ, അതുപോലെ ഇതിലെ ഒരു ഗാനം എന്നിവയും നേരത്തെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.