[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സോഷ്യൽ മീഡിയ എന്നെ പരിഹസിക്കുമ്പോൾ ഹൃദയം തകരുന്നു: രശ്മിക മന്ദാന പറയുന്നു

പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യതയുള്ള നടിയാണ് രശ്മിക മന്ദാന. രശ്മിക നായികയായെത്തിയ മിക്ക ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. വിജയ് ദേവരകൊണ്ട, അല്ലു അർജ്ജുൻ, ദളപതി വിജയ് തുടങ്ങിയ മുൻനിര താരങ്ങളുടെ നായികയായി അഭിനച്ച രശ്മിക ഇപ്പോൾ തന്നെ നിരാശപ്പെടുത്തുന്ന ഒരു കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴി നടക്കുന്ന ട്രോളുകളും പരിഹാസങ്ങളുമെല്ലാം തന്നെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ഹൃദയം തകർക്കുകയും ചെയ്യുന്നുവെന്നാണ് താരം പറയുന്നത്. ഒരു നീണ്ട കുറിപ്പ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് രശ്മിക ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ പറഞ്ഞ ചില കാര്യങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും അവ പല ബന്ധങ്ങളും തകരാൻ കാരണമാകുന്നുവെന്നും രശ്മിക കുറിച്ചിരിക്കുന്നു. എല്ലാവർക്കും ഇഷ്ടുള്ള ഒരാളല്ല താനെന്ന് ബോധ്യമുണ്ടെന്നും രശ്മിക പറയുന്നുണ്ട്.

https://www.instagram.com/p/CktPLqGp_1m/

2016 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘കിറിക്‌ പാർട്ടി’യിലൂടെയാണ് രശ്മിക അഭിനയ രംഗത്തേക്ക് ചുവട് വെച്ചത്. ‘അഞ്ജലി പുത്ര’, ‘ചമക്‌’ എന്നീ ചിത്രങ്ങളിലൂടെ നായികയായി കൂടുതൽ ശ്രദ്ധ നേടിയ ഈ നടി, 2018 ൽ പുറത്തിറങ്ങിയ ‘ചലോ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. വിജയ് ദേവരകൊണ്ട നായകനായെത്തിയ ഗീതാ ഗോവിന്ദത്തിലെ ​ഗീത എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ച് വലിയ പ്രേക്ഷക ശ്രദ്ധയാണ് രശ്മിക നേടിയത്. 2019 ൽ ‘യജമാന’, ‘ഡിയർ കോമ്രേഡ്‌’ എന്നീ ചിത്രങ്ങളിലും ഈ നടി നായികയായെത്തി. 2020 ൽ ‘സരിലേരു നീക്കവാരു’, ‘ഭീഷ്മ’ എന്നീ ചിത്രങ്ങളും രശ്മികയുടേതായി പുറത്തിറങ്ങി.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

12 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.