പ്രശസ്ത നടനും സംവിധായകനുമായ സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സൂപ്പർ ഹിറ്റ് തിരക്കഥാകൃത്ത് ഷാഹി കബീർ സംവിധാനം ചെയ്ത ഇലവീഴാ പൂഞ്ചിറ റിലീസിന് ഒരുങ്ങുകയാണ്. ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. ഇതിന്റെ ട്രൈലെർ നേരത്തെ പുറത്ത് വരികയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. സമുദ്രനിരപ്പിൽ നിന്നും മൂവായിരത്തിലധികമടി ഉയരത്തിൽ നിലകൊള്ളുന്ന, ഇലവീഴാപൂഞ്ചിറയെന്ന ഒറ്റപ്പെട്ട വിനോദസഞ്ചാര മേഖലയിൽ, തുടർച്ചയായി സംഭവിക്കുന്ന കൊലപാതകങ്ങളും അതിന്റെ തെളിവ് കണ്ടെത്താൻ ശ്രമിക്കുന്ന പോലീസ് ഓഫീസറായ സൗബിൻ ഷാഹിർ കഥാപാത്രത്തെയുമാണ് ഇതിന്റെ ട്രൈലെർ നമ്മുക്ക് കാണിച്ചു തന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു ടീസർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരിൽ ആകാംഷ നിറക്കുന്ന ദൃശ്യങ്ങൾ തന്നെയാണ് ഈ ടീസറിന്റെയും ഹൈലൈറ്റ്.
ഇലവീഴാ പൂഞ്ചിറയിലെ വയർലെസ്സ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസ് കഥാപാത്രമാണ് ഇതിൽ സൗബിൻ ചെയ്യുന്നത്. ക്രൈം – ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം ജൂലൈ പതിനഞ്ചിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. കപ്പേള എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം കഥാസ് അൺടോൾഡിൻ്റെ ബാനറിൽ വിഷ്ണു വേണുവാണ് ഈ സൗബിൻ ഷാഹിർ- ഷാഹി കബീർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനേഷ് മാധവൻ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് കിരൺ ദാസ്, ഇതിനു സംഗീതമൊരുക്കിയത് അനിൽ ജോൺസൺ എന്നിവരാണ്. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട്, എം പദ്മകുമാർ ഒരുക്കിയ ജോസഫ് എന്നിവ രചിച്ച ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് നിധീഷ്, ഷാജി മാറാട് എന്നിവർ ചേർന്നാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.