യുവ താരം ദുൽകർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഹേ സിനാമിക. മദൻ കർക്കി രചിച്ചു, പ്രശസ്ത നൃത്ത സംവിധായിക ആയ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഈ വരുന്ന ഫെബ്രുവരി 25 നു ആണ് ഹേ സിനാമിക തീയേറ്ററുകളിൽ എത്തുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടകം ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, അതുപോലെ ദുൽകർ പാടിയ ഒരു ഗാനം എന്നിവ സൂപ്പർ ഹിറ്റുകളാണ്. തമിഴ് യുവ താരം ശിവകാർത്തികേയനും മോളിവുഡിലെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് ദുൽകർ പാടിയ ഗാനം റിലീസ് ചെയ്തത്. അച്ചമില്ലൈ എന്ന ആ ഗാനം, ഈ ചിത്രത്തിന് തിരക്കഥ രചിച്ച മദൻ കർക്കി തന്നെയാണ് രചിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതിലെ തോഴി എന്ന അടുത്ത ഗാനം എത്തുകയാണ്.
ജനുവരി ഇരുപത്തിയേഴിനു ആണ് ഈ ഗാനം റിലീസ് ചെയ്യുക. ദുൽകർ, കാജൽ അഗർവാൾ എന്നിവർ പ്രത്യക്ഷപ്പെടുന്ന ഈ ഗാനത്തിന്റെ ടീസർ ഇന്ന് വൈകുന്നേരം ആറു മണിക്കാണ് റിലീസ് ചെയ്തിരിക്കുന്നത്. മദൻ കർക്കി തന്നെയാണ് ഈ ഗാനത്തിനും വരികൾ രചിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയ ഹേ സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കാജൽ അഗർവാൾ, അദിതി റാവു എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ ശ്യാം പ്രസാദും ഒരു പ്രധാന വേഷം ചെയ്യുന്നു. ദുൽഖറിന്റെ മുപ്പത്തിമൂന്നാമതു ചിത്രമായ ഹേ സിനാമികക്ക് വേണ്ടി കാമറ ചലിപ്പിച്ചത് പ്രീത ജയരാമനും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രാധ ശ്രീധറുമാണ്.
https://fb.watch/aLGS7CT3Jl/
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.