[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

മോഹൻലാൽ- പൃഥ്വിരാജ് ടീമിന്റെ ബ്രോ ഡാഡി റിവ്യൂ വായിക്കാം.

മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കിയാണ് മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധായകനായി അരങ്ങേറ്റത്തെ കുറിച്ചത്. നൂറു കോടി ക്ലബിൽ പ്രവേശിച്ച ഒരു സ്റ്റൈലിഷ് മാസ്സ് ചിത്രമായിരുന്നു അത്. അതിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത് മോഹൻലാൽ തന്നെ നായകനായ ലൂസിഫറിന്റെ രണ്ടാം ഭാഗം ആയിരുന്നു. എന്ന കോവിഡ് സാഹചര്യം മൂലം അതിന്റെ ഷൂട്ടിംഗ് നീണ്ടപ്പോൾ പ്രേക്ഷകരെ സർപ്രൈസ് ചെയ്തു കൊണ്ടാണ് പൃഥ്വിരാജ് തന്റെ പുതിയ സംരംഭം പ്രഖ്യാപിച്ചത്. മോഹൻലാൽ തന്നെ നായകനായി എത്തുന്ന ബ്രോ ഡാഡി ആയിരുന്നു അത്. എന്നാൽ ലുസിഫെറിൽ നിന്നും പാടെ മാറി നിൽക്കുന്ന, ഒരു ചെറിയ കാൻവാസിൽ ഒരുക്കുന്ന ഫാമിലി കോമഡി എന്റെർറ്റൈനെർ ആയിരിക്കും ബ്രോ ഡാഡി എന്ന് പൃഥ്വിരാജ് അറിയിച്ചതോടെ ആ ചിത്രത്തിനായി ഉള്ള കാത്തിരിപ്പു കൂടി. ഒടിടി റിലീസ് ആയി ആദ്യമേ തീരുമാനിച്ചു ഒരുക്കിയ ബ്രോ ഡാഡിയിൽ പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷം ചെയ്യുന്നുണ്ട്. മോഹൻലാൽ-പൃഥ്വിരാജ് കോമ്പിനേഷൻ ഒരുമിച്ചെത്തുന്നു എന്നത് തന്നെയാണ് ഈ ചിത്രം കാത്തിരിക്കാൻ പ്രേക്ഷകരെ ഏറ്റവും കൂടുതൽ പ്രേരിപ്പിച്ച കാര്യം. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ഈ ചിത്രം സ്ട്രീം ചെയ്യുന്നത്.

ജോൺ കാറ്റാടി, ഈശോ കാറ്റാടി എന്നീ കഥാപാത്രങ്ങൾ ആയി, അച്ഛനും മകനും ആയാണ് മോഹൻലാൽ- പൃഥ്വിരാജ് ടീം ഇതിൽ അഭിനയിച്ചിരിക്കുന്നത്. ജോൺ, ഭാര്യ അന്നമ്മ, മകൻ ഈശോ എന്നിവരുടെ ജീവിതത്തിലേക്ക് മറ്റു ചില കഥാപാത്രങ്ങൾ കൂടി എത്തുന്നതോടെ ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നു. സ്റ്റീൽ കമ്പനി നടത്തുന്ന ജോണിന്റെ അടുത്ത സുഹൃത്താണ് പരസ്യ കമ്പനി നടത്തുന്ന കുര്യൻ. കുര്യന്റെ മകളായ അന്നയും ജോണിന്റെ മകൻ ഈശോയും തമ്മിൽ ഉണ്ടാകുന്ന ബന്ധവും അതിനോടൊപ്പം തന്നെ ജോണിന്റെ വീട്ടിൽ ഉണ്ടാകുന്ന മറ്റൊരു പ്രശ്നവുമാണ് ഈ ചിത്രത്തിന്റെ കഥാതന്തു. അപ്പനും മോനും ഒരേപോലെ ഉണ്ടാകുന്ന പ്രശ്നം ഇവർ എങ്ങനെ പരിഹരിക്കുന്നു എന്നതാണ് അതീവ രസകരമായി ഈ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത്.

ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ എന്ന നടനെ ഏറ്റവും സ്റ്റൈലിഷ് ആയും  മാസ്സ് ആയുമാണ് പൃഥ്വിരാജ് എന്ന സംവിധായകൻ അവതരിപ്പിച്ചത്. വളരെ സൂക്ഷ്മമായി, വൈകാരികതയെ അണ്ടർ പ്ളേ ചെയ്തു കൊണ്ടാണ് മോഹൻലാൽ ഇതിൽ അഭിനയിച്ചത്. വളരെ മനോഹരമായി അദ്ദേഹമത് ചെയ്തു  ഫലിപ്പിച്ചിരുന്നു. എന്നാൽ ബ്രോ ഡാഡിയിലേക്കു വരുമ്പോൾ, പൃഥ്വിരാജ് എന്ന സംവിധായകൻ ചെയ്തത്, പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ആ രസികനായ മോഹൻലാലിനെ അഴിച്ചു വിടുകയാണ്. ഒരു കെട്ടുപാടുകളുമില്ലാതെ, സരസമായി ഇളകിയാടുന്ന മോഹൻലാൽ തന്നെയാണ് ബ്രോ ഡാഡിയുടെ നട്ടെല്ലും ഏറ്റവും വലിയ ഹൈലൈറ്റും. അതീവ രസകരമായി തന്നെ മോഹൻലാൽ എന്ന നടന്റെ ഭാവ പ്രകടനങ്ങളും സ്വാഭാവികമായ ശരീര ഭാഷയും ഈ ചിത്രത്തിൽ പൃഥ്വിരാജ് കൊണ്ട് വന്നു. അതിനു ഉതകുന്ന രസകരമായ കഥാ സന്ദർഭങ്ങളും സംഭാഷണങ്ങളും ഒരുക്കിയ ശ്രീജിത്ത്, ബിബിൻ എന്നീ രചയിതാക്കൾക്കും ഈ അവസരത്തിൽ വലിയ കയ്യടി നൽകണം. വളരെ സരസമായ ഒരു കഥ, സങ്കീർണ്ണതകൾ ഇല്ലാതെ, കുറെ ചിരിച്ചും രസിച്ചും ആസ്വദിക്കാൻ പാകത്തിന് ഒരുക്കിയത് അവരുടെ കൂടി മികവാണ്. അതിനു പൃഥ്വിരാജ് എന്ന സംവിധായകൻ വളരെ കളർഫുൾ ആയും, ചടുലമായും ദൃശ്യ ഭാഷ ചമച്ചിട്ടുണ്ട്. കഥാപാത്രങ്ങളെ വിശ്വസനീയമാക്കി അവതരിപ്പിച്ചതിനൊപ്പം തന്നെ, ആ കഥാപാത്രങ്ങളെ തുറന്നു വിടുകയും ചെയ്തിട്ടുണ്ട് സംവിധായകൻ. അതാണ് ഈ ചിത്രത്തിന്റെ എനർജിയും രസവും.

ജോൺ കാറ്റാടി ആയി മോഹൻലാൽ തകർത്താടിയപ്പോൾ, ഈശോ ജോൺ കാറ്റാടി എന്ന മകനായി പൃഥ്വിരാജ് സുകുമാരനും ഏറെ രസകരമായ പ്രകടനമാണ് നൽകിയത്. ഇവർ രണ്ടു പേരെയും ഒരുമിച്ചു സ്‌ക്രീനിൽ കാണുന്നത് വളരെ രസകരവും സന്തോഷകരവുമായിരുന്നു. സ്ക്രീനിലെ അച്ഛൻ- മകൻ രസതന്ത്രം ഗംഭീരമായാണ് ഇവരുടെ പ്രകടനത്തിൽ കടന്നു വന്നത്. മീന, കല്യാണി പ്രിയദർശൻ കനിഹ, സൗബിൻ ഷാഹിർ, ജഗദീഷ്, കാവ്യാ ഷെട്ടി, ഉണ്ണി മുകുന്ദൻ, ജാഫർ ഇടുക്കി, മല്ലിക സുകുമാരൻ, ആന്റണി പെരുമ്പാവൂർ, സിജോയ് വർഗീസ് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഏറെ രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ഇവർക്കൊപ്പം തന്നെ ലാലു അലക്സ് ആണ് ഗംഭീരമായ പ്രകടനം കാഴ്ച വെച്ച മറ്റൊരാൾ. കുര്യൻ എന്ന കഥാപാത്രമായി ഏറെ രസകരമായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ലാലു അലക്സ് സ്പെഷ്യൽ ആയുള്ള പ്രതികരണങ്ങളും ശരീര ഭാഷയുമെല്ലാം ഏറെ പൊട്ടിച്ചിരി പടർത്തുന്നുണ്ട്. തന്റെ സ്വതസിദ്ധമായ ഡയലോഗ് ഡെലിവറി സ്റ്റൈൽ കൊണ്ടും ശരീര ചലനങ്ങൾ കൊണ്ടും ഭാവ പ്രകടനങ്ങൾ കൊണ്ടും ലാലു അലക്സ് ചിത്രത്തിൽ നിറഞ്ഞു നിന്നു. കല്യാണി പ്രിയദർശൻ അവതരിപ്പിച്ച അന്ന എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് ലാലു അലക്സ് അഭിനയിച്ചത്. കല്യാണി ആയുള്ള ലാലു അലക്സിന്റെ രംഗങ്ങൾ മികച്ചു നിന്നിട്ടുണ്ട്. വൈകാരിക രംഗങ്ങളിലും ലാലു അലക്സ് മികച്ചു നിന്നു.

ദീപക് ദേവ് ഒരുക്കിയ ഗാനങ്ങളും അതുപോലെ വളരെ രസകരമായ പശ്ചാത്തല സംഗീതവും ഈ ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. കോമഡി സീനുകളിലും കഥയിലെ രസകരമായ സാഹചര്യങ്ങളിലും അദ്ദേഹം നൽകിയ പശ്ചാത്തല സംഗീതം അതിന്റെ രസം വർധിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ വളരെ കളർഫുൾ ആയ ഒരു അന്തരീക്ഷമാണ് അഭിനന്ദം രാമാനുജൻ എന്ന ക്യാമറാമാൻ തന്റെ ദൃശ്യങ്ങളിലൂടെ ഒരുക്കിയത്. ഏറെ സന്തോഷവും ചിരിയും നിറഞ്ഞ ഈ ചിത്രത്തെ തന്റെ ദൃശ്യങ്ങളിലൂടെ മനോഹരമാക്കിയത് അദ്ദേഹമാണ്. അഖിലേഷ് മോഹന്റെ എഡിറ്റിംഗും മികച്ചു നിന്നു. ചിത്രത്തിന്റെ വേഗത ആദ്യാവസാനം കുറയാതെ അതിനൊരുഴുക്ക് നല്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ ആദ്യാവസാനം പ്രേക്ഷകർക്ക് ഏറെ രസിച്ചും സന്തോഷിച്ചും ചിരിച്ചും കാണാവുന്ന ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് ബ്രോ ഡാഡി. അഭിനേതാക്കളുടെ സരസമായ പ്രകടനവും ഏറെ ചിരിപ്പിക്കുന്ന കഥാസന്ദര്ഭങ്ങളുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകൾ. മാസ്സ് ചിത്രമൊരുക്കിയ കയ്യടി നേടിയ പൃഥ്വിരാജ്, തനിക്കു വളരെ സരസമായ കുടുംബ ചിത്രങ്ങളും വഴങ്ങും എന്ന് കൂടി ബ്രോ ഡാഡി നമ്മുക്ക് കാണിച്ചു തരുന്നു. കൂട്ടുകാരും കുടുംബവുമായി ഇരുന്നു ഏറെ ആസ്വദിച്ചു കണ്ടു തീർക്കാവുന്ന ഒരു ചിരി വിരുന്നു തന്നെയാണ് ബ്രോ ഡാഡി.

webdesk

Recent Posts

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

11 hours ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

16 hours ago

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

2 days ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

2 days ago

‘വെണ്ണിലാ കന്യകേ’; ‘പവി കെയര്‍ ടേക്കറി’ലെ വീഡിയോ സോംഗ്

മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുന്ന ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത പവി കെയര്‍…

2 days ago

ജനപ്രിയ എന്റർടൈനർ; ‘പവി കെയർ ടേക്കർ’ റിവ്യൂ വായിക്കാം

വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി…

3 days ago

This website uses cookies.