[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ദുൽഖർ ചിത്രത്തിലെ പുതിയ ഗാനം കാണാം

യുവ താരം ദുൽകർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഹേ സിനാമിക. മദൻ കർക്കി രചിച്ചു, പ്രശസ്ത നൃത്ത സംവിധായിക ആയ ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഈ വരുന്ന ഫെബ്രുവരി 25 നു ആണ് ഹേ സിനാമിക തീയേറ്ററുകളിൽ എത്തുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടകം ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, അതുപോലെ ദുൽകർ പാടിയ ഒരു ഗാനം എന്നിവ സൂപ്പർ ഹിറ്റുകളാണ്. തമിഴ് യുവ താരം ശിവകാർത്തികേയനും മോളിവുഡിലെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് ദുൽകർ പാടിയ ഗാനം റിലീസ് ചെയ്തത്.  അച്ചമില്ലൈ എന്ന ആ ഗാനം, ഈ ചിത്രത്തിന് തിരക്കഥ രചിച്ച മദൻ കർക്കി തന്നെയാണ് രചിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇതിലെ തോഴി എന്ന അടുത്ത ഗാനം എത്തുകയാണ്.

ജനുവരി ഇരുപത്തിയേഴിനു ആണ് ഈ ഗാനം റിലീസ് ചെയ്യുക. ദുൽകർ, കാജൽ അഗർവാൾ എന്നിവർ പ്രത്യക്ഷപ്പെടുന്ന ഈ ഗാനത്തിന്റെ ടീസർ ഇന്ന്  വൈകുന്നേരം ആറു മണിക്കാണ് റിലീസ് ചെയ്തിരിക്കുന്നത്. മദൻ കർക്കി തന്നെയാണ് ഈ ഗാനത്തിനും വരികൾ രചിച്ചിരിക്കുന്നത്. ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയ ഹേ സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കാജൽ അഗർവാൾ, അദിതി റാവു എന്നിവർ നായികാ വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിൽ ശ്യാം പ്രസാദും ഒരു പ്രധാന വേഷം ചെയ്യുന്നു. ദുൽഖറിന്റെ മുപ്പത്തിമൂന്നാമതു ചിത്രമായ ഹേ സിനാമികക്ക് വേണ്ടി കാമറ ചലിപ്പിച്ചത് പ്രീത ജയരാമനും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രാധ ശ്രീധറുമാണ്.

https://fb.watch/aLGS7CT3Jl/

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

4 weeks ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

4 weeks ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 month ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

1 month ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 month ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

1 month ago

This website uses cookies.