[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സെറ്റ് ആക്കാം അണ്ണാ, തീ പാറും; ആന്റണി പെരുമ്പാവൂരിനു പൃഥ്വരാജ് സുകുമാരന്റെ മറുപടി..!

ഇന്ന് രാത്രി പന്ത്രണ്ടു മണി മുതലാണ് മോഹൻലാൽ- പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ബ്രോ ഡാഡി എന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി സ്ട്രീം ചെയ്തു തുടങ്ങുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് ഒരുക്കിയ ഈ ചിത്രം ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ്. ശ്രീജിത്ത്, ബിബിൻ എന്നിവർ തിരക്കഥ രചിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ റിലീസിന് മുൻപ് മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ എന്നിവർ ട്വിറ്ററിൽ നടത്തിയ ഒരു രസകരമായ സംവാദമാണ് വൈറൽ ആവുന്നത്. ട്വീറ്റുകളും അതിനുള്ള മറുപടികളുമായാണ് ഇവരുടെ സംവാദം എത്തിയത്. ഈ ചിത്രത്തിൽ ആന്റണി ജോസഫ് എന്നൊരു പോലീസ് കഥാപാത്രമായി ആന്റണി പെരുമ്പാവൂർ എത്തുന്നുണ്ട്. അത് അവതരിപ്പിച്ചു കൊണ്ട് വളരെ രസകരമായ ഒരു സെല്ഫ് ട്രോൾ വീഡിയോ പൃഥ്വിരാജ് – ആന്റണി ടീം കുറച്ചു ദിവസം മുൻപ് പുറത്തു വിടുകയും, അത് സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

ഇന്ന് മോഹൻലാൽ ബ്രോ ഡാഡി സ്ട്രീമിങ് അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്, ഈശോ കാറ്റാടിയെ പോലെ ഒരു മകൻ ഏതൊരു അപ്പന്റെയും സ്വപ്നം ആണെന്നും, താനിത് തമാശ ആയി പറയുന്നത് അല്ല എന്നുമാണ്. അതിനു മറുപടി ആയി പൃഥ്വിരാജ് കുറിച്ചത് ജോൺ കാറ്റാടിയിൽ നിന്നു ഇങ്ങനെ ഒരു അഭിനന്ദന വാക്ക് ഒരു സർപ്രൈസ് അല്ലെങ്കിൽ ഞെട്ടൽ ആണ് ഉണ്ടാക്കിയത് എന്നാണ്. അപ്പോഴാണ് തന്റെ പോലീസ് കഥാപാത്രത്തെ മാത്രം ആസ്‍പദമാക്കി മറ്റൊരു ചിത്രം ചെയ്യുന്ന കാര്യം എന്തായി എന്ന് ചോദിച്ചു ആന്റണി പെരുമ്പാവൂർ എത്തിയത്. സെറ്റ് ആക്കാം അണ്ണാ, തീ പാറും എന്നാണ് പൃഥ്വിരാജ് പറയുന്ന മറുപടി. അതിനൊപ്പം തന്നെ മോഹൻലാൽ- പൃഥ്വിരാജ് ടീം ചെയ്യുന്ന എംപുരാൻ എന്ന ചിത്രത്തിന്റെ ബഡ്ജറ്റിനെ കുറിച്ച് സംസാരിക്കാൻ ഒന്നൂടെ ഇരിക്കണം എന്നും പൃഥ്വിരാജ് രസകരമായി പറയുന്നുണ്ട്. ഏതായാലും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

17 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.