[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

ഫഹദ് ഫാസിൽ ചിത്രം ആവേശം; റീവ്യൂ വായിക്കാം

ഇന്ന് കേരളത്തിലെ പ്രദർശന ശാലകളിൽ എത്തിചേർന്ന മലയാള ചിത്രമാണ് ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം. രോമാഞ്ചം എന്ന സൂപ്പർ ഹിറ്റിനു ശേഷം ജിത്തു മാധവൻ ഒരുക്കിയ ഈ ചിത്രം രചിച്ചതും ജിത്തു തന്നെയാണ്. ഫഹദ് ഫാസിൽ, നസ്രിയ നസിം, അൻവർ റഷീദ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ആക്ഷനും ത്രില്ലും കോമെഡിയും കോർത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ബാംഗ്ലൂർ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന രംഗ എന്ന ലോക്കൽ ഗുണ്ടാ തലവനാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ബാംഗ്ലൂരിലെ ക്യാമ്പസിൽ പഠിക്കാനെത്തുന്ന ഒരു സംഘം മലയാളി യുവാക്കൾ, കോളേജിലെ ഒരു പ്രശ്നം തീർക്കാനായി രങ്കയെ അവിടേക്ക് ഇറക്കുന്നതോടെ ചിത്രം ട്രാക്കിലാകുന്നു. റാഗിംഗിന്റെ ഇടയിൽ സീനിയേഴ്സിന്റെ തല്ല് കൊള്ളേണ്ടി വരുന്ന 3 കൂട്ടുകാർ പകരം വീട്ടാൻ ബാംഗ്ലൂരിലെ ഗുണ്ടകളുടെ ലോക്കൽ സപ്പോർട്ട് തേടി പോകുന്നു. അങ്ങനെ രംഗ എന്ന ലോക്കൽ ഡോൺ അവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നു.

വളരെ രസകരമായ, വ്യത്യസ്‍തമായ ഒരു കഥയെ അതിലും രസകരമായി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ജിത്തു മാധവൻ എന്ന ഈ യുവ സംവിധായകനെ പ്രതീക്ഷയോടെ നോക്കി കാണാൻ പ്രേരിപ്പിക്കുന്നത്. സംവിധായകൻ എന്ന നിലയിൽ ആദ്യ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സാധിച്ചിട്ടുള്ള ആളാണ് ജിത്തു. അതുപോലെ തന്നെ, നിറയെ തമാശകളും ഒരുപാട് രസിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങളും കൊണ്ട് സമൃദ്ധമായ ഈ ചിത്രം ആക്ഷനും ത്രില്ലിങ്ങായ കഥാസന്ദർഭങ്ങളും ഉൾപ്പെടുത്തി പുതുമയേറിയ രീതിയിൽ ആണ് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് പറയാം. രസകരമായ കഥാ സന്ദർഭങ്ങൾ ഒരുക്കുന്നതിലും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾ അവക്ക് അകമ്പടിയായി നൽകുന്നതിലും രചയിതാവ് എന്ന നിലയിൽ ജിത്തു മാധവൻ വിജയിച്ചപ്പോൾ, അതിന് മനോഹരമായ ദൃശ്യ ഭാഷ നൽകുന്നതിൽ സംവിധായകനെന്ന നിലയിലും വിജയം കൈവരിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ വലിയ ആവേശം യുവ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. വിനോദ ഘടകങ്ങൾ എല്ലാം ശരിയായ അളവിൽ ചേർത്ത് കഥ പറഞ്ഞ ഈ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം എന്റെർറ്റൈൻ ചെയ്യിക്കുന്നതാണെന്നു ഉറപ്പു വരുത്താൻ ജിത്തു മാധവനെന്ന സംവിധായകന് കഴിഞ്ഞപ്പോൾ ചിത്രം മികച്ച ഒരു അനുഭവമായി മാറി. യുവ പ്രേക്ഷകർക്ക് വേണ്ട പാട്ടും നൃത്തവും ത്രില്ലും ആക്ഷനും കോമെഡിയും ഒപ്പം കുറച്ചു ഡ്രാമയും കൂടി ചേർത്ത ഒരു ഫൺ റൈഡ് തന്നെയായാണ് ആവേശം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഫഹദ് ഫാസിൽ എന്ന നടന്റെ അസാമാന്യ പ്രകടനമായിരുന്നു ആവേശത്തിന്റെ ഹൈലൈറ്റ്. ഫഹദ് ഒരു കെട്ടുപാടുകളുമില്ലാതെ രംഗയായി അഴിഞ്ഞാടുന്ന രീതിയിൽ അഭിനയിച്ചപ്പോൾ ആ കഥാപാത്രം പ്രേക്ഷകരുടെ മനസിലേക്കെത്താൻ അധിക സമയം വേണ്ടി വന്നില്ല എന്ന് തന്നെ പറയാം. കന്നഡ കലർന്ന മലയാളം സ്ലാങ് സംസാരിച്ച ഫഹദിന്റെ ഡയലോഗ് ഡെലിവെറിയും ഗംഭീരമായിരുന്നു. ഫഹദ് ഫാസിൽ പതിവ് പോലെ അനായാസമായി കഥാപാത്രമായി മാറിയപ്പോൾ , രോമാഞ്ചത്തിന്‌ ശേഷം സജിൻ ഗോപു ഒരിക്കൽ കൂടി രസകരമായ പ്രകടനം കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്യുന്നുണ്ട്. രണ്ടുപേരും രസകരമായ പ്രകടനം തന്നെയാണ് ഈ ചിത്രത്തിൽ നൽകിയത്. ഇവരെ പോലെ തന്നെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, റോഷൻ ഷാനവാസ്, മിഥുട്ടി, മിഥുൻ ജയ് ശങ്കർ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയായി തന്നെ ചെയ്തു. യുവ അഭിനേതാക്കൾ ഉൾപ്പെടെ എല്ലാവരും തങ്ങളുടെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഏറെ രസിപ്പിച്ചു എന്ന് തന്നെ പറയാം.

സമീർ താഹിർ നൽകിയ ദൃശ്യങ്ങൾ മനോഹരമായപ്പോൾ വിവേക് ഹർഷൻ തന്റെ എഡിറ്റിംഗിലൂടെ ആ ദൃശ്യങ്ങൾക്ക് പാകതയും കരുത്തും നൽകുന്നതിൽ വിജയിച്ചു. ചിത്രത്തിന്റെ വേഗത പ്രേക്ഷകന് മുഷിയാത്ത രീതിയിൽ കൊണ്ട് വരുന്നതിനും അത് ഏറെ സഹായിച്ചിട്ടുണ്ട് .സുഷിൻ ശ്യാം കൈകാര്യം ചെയ്ത സംഗീത വിഭാഗവും മികച്ച നിലവാരം പുലർത്തി. വലിയ രീതിയിൽ എനർജി പകരുന്ന ഗാനങ്ങളും ത്രസിപ്പിക്കുന്ന മാസ്സ് പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥയോടും ചിത്രത്തിലെ അന്തരീക്ഷത്തോടും ഏറെ യോജിച്ചു പോയപ്പോൾ അത് ചിത്രത്തെ കൂടുതൽ ആവേശകരമാക്കിയിട്ടുണ്ട്. ചേതൻ ഡിസൂസയുടെ സംഘട്ടന സംവിധാനവും മികവ് പുലർത്തി.

ചുരുക്കി പറഞ്ഞാൽ, എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് ആവേശം. രസകരമായ പ്രമേയവും അവതരണവും അതുപോലെ തന്നെ ആദ്യാവസാനം ആവേശം കൊള്ളിക്കുന്ന അഭിനേതാക്കളുടെ പെർഫോമൻസും കൂടി ചേർന്നപ്പോൾ ആവേശം അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന സിനിമാനുഭവമായി മാറി.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 week ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.