ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. പ്രശസ്ത സംവിധായകൻ നാദിർഷ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലത്തെ പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രം രചിച്ച സജീവ് പാഴൂർ ആണ്. ദിലീപിനൊപ്പം ഉർവശിയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിലെ വളരെ രസകരമായ ഒരു ഗാനം ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്യുകയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്യുകയാണ്. സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ ചേർന്ന് പുറത്തു വിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നതും ചിത്രത്തിലെ നായകനായ ദിലീപ് ആണ്. നാരങ്ങാ മിട്ടായി എന്ന് തുടങ്ങുന്ന ഈ ഗാനം ഇതിനോടകം ഏഴു ലക്ഷത്തിലധികം കാഴ്ചക്കാരെ യൂട്യൂബിൽ നിന്നും നേടിക്കഴിഞ്ഞു.
ചിത്രത്തിന്റെ സംവിധായകൻ നാദിര്ഷ തന്നെയാണ് ഈ ഗാനം രചിച്ചിരിക്കുന്നതും ഇതിനു ഈണം പകർന്നിരിക്കുന്നതും. ദിലീപിനൊപ്പം, ഫ്ലവർസ് ചാനലിലെ ടോപ് സിങ്ങർ എന്ന സംഗീത മത്സരത്തിലൂടെ ശ്രദ്ധ നേടിയ വൈഷ്ണവി, വൈഗാലക്ഷ്മി, ബെവൻ, നിമാ എന്നീ കുട്ടികളും, ഈ ഗാനം ആലപിക്കാൻ കൂടെയുണ്ട്. ദിലീപും ഡോക്ടർ സക്കറിയ തോമസും കൂടി നിർമ്മിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അനിൽ നായരും എഡിറ്റ് ചെയ്യുന്നത് സാജനുമാണ്. ദിലീപ്, ഉർവശി എന്നിവരെ കൂടാതെ കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, അനുശ്രീ, സ്വാസിക എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഈ ചിത്രത്തിലെ ദിലീപിന്റെ ലുക്ക് വലിയ രീതിയിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
This website uses cookies.