പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച യുവ നടനമാരിൽ ഒരാളാണ് ആന്റണി വർഗീസ്. അതിലെ ഗംഭീര പ്രകടനത്തിലൂടെ കയ്യടി നേടിയ ഈ നടൻ, അതിനു ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ സ്വാതന്ത്ര്യം അർധരാത്രിയിൽ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ നേടി. ഇനി ആന്റണി വർഗീസ് അഭിനയിച്ചു പുറത്തു വരാൻ ഉള്ളത് ടിനു പാപ്പച്ചൻ ഒരുക്കിയ അജഗജാന്തരവും, നിഖിൽ പ്രേംരാജ് ഒരുക്കിയ ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്നൊരു ചിത്രവും ആണ്. ഇത് കൂടാതെ സൂപ്പർ ഹിറ്റ് സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന ചിത്രത്തിലും ആന്റണി വർഗീസ് അഭിനയിക്കുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി ടിനു പാപ്പച്ചൻ ഒരു ചിത്രം ഒരുക്കുന്നുണ്ട് എന്നും അതിലും ആന്റണി വർഗീസ് അഭിനയിക്കുന്നുണ്ട് എന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു.
ഈ അടുത്ത ദിവസങ്ങളിലാണ് യുവ നടൻ ആന്റണി വിവാഹിതനായത് . അങ്കമാലി സ്വദേശിയായ അനീഷ പൗലോസ് ആണ് ആന്റണിയുടെ വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിദേശത്ത് നഴ്സ് ആണ് അനീഷ. ഇപ്പോഴിതാ ആന്റണി വർഗീസിന് വിവാഹ ആശംസകൾ നേർന്ന് മുന്നോട്ട് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കൂടിയാണ് ആന്റണി വർഗീസിന് ആശംസകൾ നേർന്ന് കൊണ്ട് യൂസഫ് പത്താൻ എത്തിയിരിക്കുന്നത്. നേരത്തെ ആന്റണിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങുകളുടെയും വിവാഹ നിശ്ചയത്തിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു. അങ്കമാലി ഡയറിസിലെ കഥാപാത്രത്തിന്റെ പേരായ പെപ്പേ എന്ന പേരുപയോഗിച്ചാണ് ആരാധകർ ഈ നടനെ ആഘോഷിക്കുന്നത്
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.