[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സോഷ്യൽ മീഡിയയിൽ തരംഗമായി കേശു ഈ വീടിന്റെ നാഥനിലെ ഗാനം; വമ്പൻ തിരിച്ചു വരവുമായി ജനപ്രിയ നായകൻ..

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. പ്രശസ്ത സംവിധായകൻ നാദിർഷ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലത്തെ പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രം രചിച്ച സജീവ് പാഴൂർ ആണ്. ദിലീപിനൊപ്പം ഉർവശിയും കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിലെ വളരെ രസകരമായ ഒരു ഗാനം ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്യുകയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്യുകയാണ്. സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ ചേർന്ന് പുറത്തു വിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നതും ചിത്രത്തിലെ നായകനായ ദിലീപ് ആണ്. നാരങ്ങാ മിട്ടായി എന്ന് തുടങ്ങുന്ന ഈ ഗാനം ഇതിനോടകം ഏഴു ലക്ഷത്തിലധികം കാഴ്ചക്കാരെ യൂട്യൂബിൽ നിന്നും നേടിക്കഴിഞ്ഞു.

ചിത്രത്തിന്റെ സംവിധായകൻ നാദിര്ഷ തന്നെയാണ് ഈ ഗാനം രചിച്ചിരിക്കുന്നതും ഇതിനു ഈണം പകർന്നിരിക്കുന്നതും. ദിലീപിനൊപ്പം, ഫ്ലവർസ് ചാനലിലെ ടോപ് സിങ്ങർ എന്ന സംഗീത മത്സരത്തിലൂടെ ശ്രദ്ധ നേടിയ വൈഷ്ണവി, വൈഗാലക്ഷ്മി, ബെവൻ, നിമാ എന്നീ കുട്ടികളും, ഈ ഗാനം ആലപിക്കാൻ കൂടെയുണ്ട്. ദിലീപും ഡോക്ടർ സക്കറിയ തോമസും കൂടി നിർമ്മിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് അനിൽ നായരും എഡിറ്റ് ചെയ്യുന്നത് സാജനുമാണ്. ദിലീപ്, ഉർവശി എന്നിവരെ കൂടാതെ കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, അനുശ്രീ, സ്വാസിക എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഈ ചിത്രത്തിലെ ദിലീപിന്റെ ലുക്ക് വലിയ രീതിയിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.