ഇന്ത്യൻ സിനിമാ ലോകം മുഴുവൻ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രം കെ ജി എഫ് 2 ഈ വരുന്ന ഏപ്രിൽ പതിനാലിന് ആഗോള റിലീസ് ആയി എത്തുകയാണ്. പ്രശാന്ത് നീൽ ഒരുക്കി റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തിയ ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യാഷ്, ചിത്രത്തിലെ നായികാ വേഷം ചെയ്ത ശ്രീനിധി ഷെട്ടി എന്നിവർ കൊച്ചിയിൽ എത്തിയിരുന്നു. അവരെ സ്വീകരിക്കാനും പ്രമോഷൻ പരിപാടികൾ ഒരുക്കാനും മുന്നിൽ നിന്നതു പൃഥ്വിരാജ് സുകുമാരന്റെ ഭാര്യ സുപ്രിയ മേനോനും ഈ ചിത്രത്തിന്റെ മലയാളം ഡബ്ബിങ്ങിന് ചുക്കാൻ പിടിച്ച സംവിധായകൻ ശങ്കർ രാമകൃഷ്ണനും ആയിരുന്നു. എന്നാൽ പരിപാടി കഴിഞ്ഞപ്പോൾ മുതൽ സുപ്രിയക്കും ശങ്കർ രാമകൃഷ്ണനും സോഷ്യൽ മീഡിയയിൽ നിന്നും രൂക്ഷ വിമർശനം ആണ് ലഭിക്കുന്നത്.
പ്രൊമോഷന്‍ വേദിയില്‍ വെച്ച് നടിയും കെ.ജി.എഫ് 2 വിലെ നായികയുമായ ശ്രീനിധിയെ ഇവർ അവഗണിച്ചു എന്നതാണ് അതിനു കാരണമായി പറയുന്നത്. ചടങ്ങു തുടങ്ങുമ്പോൾ വേദിയിലേക്ക് കയറിയ സുപ്രിയ, നടന്‍ യഷിന് കൈകൊടുത്ത് അദ്ദേഹത്തെ കെട്ടിപ്പിടിച്ച ശേഷം സ്വന്തം ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു. എന്നാൽ സുപ്രിയയെ കണ്ടു എഴുനേറ്റു നിന്ന ശ്രീനിധിയെ സുപ്രിയ ഒന്ന് നോക്കുക പോലും ചെയ്തില്ല എന്നത് ആണ് വീഡിയോകളിൽ കാണാൻ സാധിക്കുന്നത്. ശങ്കർ രാമകൃഷ്ണനും ഇത് തന്നെയാണ് ചെയ്യുന്നതായി വീഡിയോയിൽ കാണാൻ സാധിക്കുക. സ്റ്റാര്‍ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ ഇത്തരത്തില്‍ ഒരു അവഗണന എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഈ നായികക്ക് താരമൂല്യം കൂടുമ്പോള്‍ ഇവര്‍ തന്നെ പോയി കെട്ടിപ്പിടിക്കാനും മറക്കില്ലെന്നും, ഈ ലോകം ബിസിനസിന് വേണ്ടി പാഞ്ഞുനടക്കുകയാണെന്നും താരമൂല്യം ഇല്ലാത്തവര്‍ക്ക് കൈ കൊടുക്കാന്‍ പോലും അവര്‍ മുതിരില്ലെന്നുമാണ് പലരും കമന്റു ചെയ്യുന്നത്. ഇതൊന്നും മനപൂര്‍വം ചെയ്തതൊന്നും ആകാന്‍ സാധ്യത ഇല്ലെന്നും ആ ഒരു അവസരത്തില്‍ വിട്ടു പോയതാകാനെ വഴി ഉള്ളൂവെന്നും വേറെ ചിലർ പറയുന്നുണ്ട്. ഏതായാലും ഇപ്പോൾ ഈ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിക്കഴിഞ്ഞു.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.