ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ഇപ്പോൾ തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു. നാനൂറു കോടി ആഗോള ഗ്രോസ് എന്ന നേട്ടത്തിലേക്കാണ് ഇപ്പോഴീ ചിത്രം കുതിച്ചു കൊണ്ടിരിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെ നിർമ്മിച്ച ഈ ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിലൂടെ ഏറ്റവും കൂടുതൽ കയ്യടി നേടിയെടുത്ത ഒരാൾ, ഇതിന്റെ അവസാനം അതിഥി വേഷത്തിലെത്തിയ സൂര്യയാണ്. റോളക്സ് എന്ന ക്രൂരനായ വില്ലനായി അഞ്ചു മിനിറ്റിൽ താഴെ മാത്രമാണ് സൂര്യ ഈ ചിത്രത്തിലുള്ളത്. എന്നാൽ ഈ ഗംഭീര വില്ലൻ കഥാപാത്രം, മുഴുനീള വേഷമായി കമൽ ഹാസനൊപ്പം വിക്രം 3 യിൽ ഉണ്ടാകുമെന്നു കമൽ ഹാസനും സംവിധായകൻ ലോകേഷ് കനകരാജ് എന്നിവർ പുറത്തു വിട്ടിരുന്നു.
ഇപ്പോഴിതാ തീയേറ്ററുകളിൽ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച സൂര്യയുടെ ആ രംഗത്തിന്റെ ഒരു ഭാഗം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. അവന്റെ തല എടുക്കുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ് ഡാ എന്ന റോളക്‌സിന്റെ ഡയലോഗുള്‍പ്പെടെയുള്ള സ്‌നീക്ക് പീക്കാണ് ഇപ്പോൾ വിക്രം ടീം റിലീസ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് ഈ വീഡിയോ. ഇതിനു മുൻപ് ഇവർ റിലീസ് ചെയ്ത, ഏജന്റ് ടീന എന്ന കഥാപാത്രത്തിന്റെ സംഘട്ടനത്തിന്റെ സ്നീക്ക് പീക്ക് വീഡിയോയും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ലോകേഷ് കനകരാജ്- രത്‌നകുമാർ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം ഇപ്പോൾ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.