ദീപക് പറമ്പോലിനെ നായകനാക്കി ഷൈജു അന്തിക്കാട് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. പ്രയാഗ മാർട്ടിനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ‘സ്മരണകൾ’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ, റീമ കല്ലിങ്കൽ, ഐശ്വര്യ ലക്ഷ്മി, മിയ ജോർജ്, നമിത പ്രമോദ്, അപർണ ബാലമുരളി, നിഖില വിമൽ, മഡോണ സെബാസ്റ്റ്യൻ എന്നിവർ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ഷഹബാസ് അമനും, സിത്താര കൃഷ്ണകുമാറും ചേർന്നാണ് ഈ മനോഹരമായ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് സച്ചിൻ ബാലുവാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്മരണകൾ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു, സംഗീതാസ്വാദകർ ഗാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും വളരെ വ്യത്യസ്തമായിരുന്നു. കുടുംബ ബന്ധങ്ങൾക്കും പ്രണയത്തിനും പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനർ രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോ, സുധീഷ്, ഇന്ദ്രൻസ്, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, മഞ്ജു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എ. ശാന്തകുമാറാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. അന്റോണിയോ മിഖായേലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ ചെയ്തിരിക്കുന്നത് വി സാജനാണ്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിൽ നടക്കുന്ന ചിത്രം ഈ മാസം തന്നെ പ്രദർശനത്തിനെത്തും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.