മലയാള സിനിമയിലെ സൂപ്പർസ്റ്റാർസ് അഥവാ രാജാക്കന്മാരായി ഇന്നും നിലനിൽക്കുന്നവരാണ് മമ്മൂട്ടി, മോഹൻലാൽ. പഴയ തലമുറയിലെയും പുതിയ തലുമറയിലെയും വ്യക്തികൾക്ക് ഇന്നും ആരാധനപാത്രമായി ഇവർ മുൻപന്തിയിലുണ്ട്. ഇന്ത്യയിലെ മറ്റ് ഇൻഡസ്ട്രികൽ പരിശോധിച്ചാൽ സൂപ്പർസ്റ്റാറുകൾക്ക് പകരക്കാർ ഇതിനോടകം വന്ന് ചേർന്നത് കാണാൻ സാധിക്കും. മോളിവുഡ് ഇൻഡസ്ട്രിയിൽ മാത്രമാണ് ബാറ്റൻ കൈമാറാതെ താരരാജാക്കന്മാർ ജൈത്ര യാത്ര തുടർന്ന് കൊണ്ടിരിക്കുന്നത്. സൂപ്പർസ്റ്റാർ യുഗത്തെ കുറിച്ചു വ്യക്തമായ നിലപാടുമായി സംവിധായകനും നിർമ്മാതാവുമായ അൻവർ റഷീദ് രംഗത്ത് എത്തിയിരിക്കുകയാണ്. മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാർസായി തുടരുമെന്നും എന്നാൽ സൂപ്പർസ്റ്റാർ യുഗം ഇതോട് കൂടി അവസാനിക്കുകയാണെന്ന് സംവിധായകൻ ഹിന്ദുവിന് കൊടുത്ത അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരിക്കുകയാണ്.
സൂപ്പർസ്റ്റാർ യുഗം മലയാളത്തിൽ അവസാനിച്ചു എന്ന് പറയുമ്പോൾ മലയാള സിനിമയിലെ ഇന്നത്തെ യുവനടന്മാർക്ക് കഴിവ് ഇല്ലയെന്ന് അർത്ഥം വരുന്നില്ല എന്ന് അൻവർ റഷീദ് വ്യക്തമാക്കി. നിലവിലെ യുവതാരങ്ങൾ അവരുടേതായ നിലയിൽ സൂപ്പർതാരങ്ങൾ തന്നെയാണന്ന് അദ്ദേഹം പറയുകയുണ്ടായി. മോഹൻലാൽ, മമ്മൂട്ടി എന്നീ നടന്മാരുടെ പകരം വെക്കാൻ സാധിക്കാത്ത കഥാപാത്രങ്ങളിലൂടെയാണ് ഇരുവരെയും പ്രേക്ഷകർ ഒരു കാലത്ത് മനസ്സിലാക്കിയിരുന്നത്. ഇന്ന് സമൂഹ മാധ്യമങ്ങളിൽ വഴി ഓരോ യുവതാരങ്ങളേയും പ്രേക്ഷകർക്ക് അടുത്ത് അറിയാൻ സാധിക്കുന്നുണ്ടന്ന് അൻവർ റഷീദ് വ്യക്തമാക്കി. യഥാർത്ഥ ജീവിതത്തിൽ ഓരോ നടന്മാർ എങ്ങനെയാണെന്നും ഓരോ സാമൂഹിക പ്രശ്നങ്ങൾ വരുമ്പോൾ താരങ്ങളുടെ ഇടപെടലുകളും എല്ലാംതന്നെ വളരെ സൂക്ഷമായി ഇന്നത്തെ തലമുറയിലെ വ്യക്തികൾ നിരീക്ഷിക്കുന്നുണ്ട്. സൂപ്പർസ്റ്റാർ പദവി കൊടുക്കുന്നതിന് പകരം ഇന്നത്തെ തലമുറയിലെ വ്യക്തികൾ കുടുംബത്തിലെ ഒരു അംഗം പോലെയാണ് ഓരോ നടന്മാരും കരുതുന്നതെന്ന് അൻവർ റഷീദ് സൂചിപ്പുകയുണ്ടായി. മോഹൻലാലിന്റെ ഏറ്റവും വലിയ കൊമേഴ്സ്യൽ ഹിറ്റുകളിൽ ഒന്നായ ചോട്ടാ മുംബൈയും മമ്മൂട്ടിയുടെ രാജമാണിക്യത്തിന്റെയും സംവിധായകൻ കൂടിയാണ് അൻവർ റഷീദ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.