മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സീത രാമം. കീർത്തി സുരേഷ് നായികാ വേഷം ചെയ്ത മഹാനടിക്കു ശേഷം ദുൽഖർ സൽമാൻ വേഷമിട്ട ഈ തെലുങ്കു ചിത്രം വരുന്ന ആഗസ്ത് മാസം പതിനഞ്ചിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. മലയാളം, തമിഴ് ഭാഷകളിലും മൊഴിമാറ്റിയെത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ, പ്രൊമോ വീഡിയോ എന്നിവയെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തിരുന്നത്. അതുപോലെ ഇതിലെ ഒരു ഗാനവും റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായി മാറിയിരുന്നു. വിശാൽ ചന്ദ്രശേഖർ ഈണമിട്ട ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് ശരത്, നിത്യ മാമൻ എന്നിവരാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ കൂടി പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞു. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ഈ ടീസർ ചിത്രത്തിന് മേലുള്ള പ്രതീക്ഷയും വർദ്ധിപ്പിക്കുന്നുണ്ട്.
ലെഫ്റ്റനന്റ് റാമിന്റെ പ്രണയകഥ പറയുന്ന ഈ ചിത്രത്തിൽ മൃണാൾ താക്കൂറാണ് നായികാ വേഷം ചെയ്യുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സ്വപ്ന സിനിമ, വൈജയന്തി മൂവീസ് എന്നിവർ ചേർന്നാണ്. പ്രശസ്ത നായികാ താരമായ രശ്‌മിക മന്ദാനയും ഇതിൽ ഒരു നിർണ്ണായക കഥാപാത്രത്തിന് ജീവൻ നൽകുന്നുണ്ട്. ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പി എസ് വിനോദ്, ഇത് എഡിറ്റ് ചെയ്യുന്നത് കോട്ടഗിരി വെങ്കിടേശ്വര റാവു എന്നിവരാണ്. സീത രാമം കൂടാതെ ഇനി വരാനുള്ള ദുൽഖർ ചിത്രങ്ങൾ ഹിന്ദി ചിത്രമായ ചുപ്, നെറ്റ്ഫ്ലിസ് സീരിസായ ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നിവയാണ്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.