തെന്നിന്ത്യൻ താരസുന്ദരിയും കമൽ ഹാസന്റെ മകളുമായ ശ്രുതി ഹാസൻ ഇപ്പോൾ വലിയ ചിത്രങ്ങളുടെ ഭാഗമായി ആണ് എത്തുന്നത്. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ചിത്രങ്ങളിലൊക്കെ അഭിനയിച്ച ഈ നടി തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ശ്രദ്ധ നേടിയ ആളാണ്. ഗ്ലാമറസ് ആയും ഒരുപാട് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ശ്രുതി ഹാസന് യുവാക്കളുടെ ഇടയിലും ഒട്ടേറെ ആരാധകർ ഉണ്ട്. ഇപ്പോഴിതാ ശ്രുതി ഹാസന്റെ ഒരു പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്. ഗ്ലാമർ വേഷത്തിൽ എയർ പോർട്ടിൽ വന്നിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുന്ന ശ്രുതി ഹാസനെ ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. വളരെ സ്റ്റൈലിഷ് ആയാണ് ശ്രുതി ഹാസനെ നമ്മുക്ക് ഇതിൽ കാണാൻ പറ്റുന്നത്. ബാഹുബലി സീരിസിലൂടെ സൂപ്പർ താരമായ പ്രഭാസ് നായകനായി എത്തുന്ന സലാർ എന്ന തെലുങ്കു / കന്നഡ ദ്വിഭാഷാ ചിത്രത്തിലെ നായികാ വേഷം ചെയ്യുകയാണ് ശ്രുതി ഇപ്പോൾ.
ഇതിലെ ശ്രുതിയുടെ കാരക്ടർ പോസ്റ്റർ നടിയുടെ ജന്മദിനത്തിന് റിലീസ് ചെയ്തിരുന്നു. ആദ്യ എന്നാണ് ഈ ചിത്രത്തിലെ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീൽ ആണ് ഈ ചിത്രം ഒരുക്കുന്നത്. 150 കോടി രൂപ ബഡ്ജറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശ്രുതിക്കും പ്രഭാസിനും ഒപ്പം ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു വമ്പൻ ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കുന്നത്. ശ്രുതി നായികാ വേഷം ചെയ്ത ബെസ്റ്റ് സെല്ലർ എന്ന ആമസോൺ പ്രൈം ഒറിജിനൽ സീരിസ് ഈ അടുത്തിടെ റിലീസ് ചെയ്തിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.