ഇന്നത്തെ മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ. ഉദയ കൃഷ്ണ രചിച്ചു, വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രമാണ് മലയാളത്തിൽ നിന്ന് ആദ്യമായി നൂറു കോടി ക്ലബിൽ എത്തിയത്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം ആറു വർഷം മുൻപാണ് റിലീസ് ചെയ്തത്. ഇതുവരെ മറ്റൊരു ചിത്രത്തിനും ഈ ചിത്രം സ്ഥാപിച്ച ആഗോള ഗ്രോസ് മറികടക്കാൻ ആയിട്ടില്ല. കേരളാ ഗ്രോസിലും ഒന്നാം സ്ഥാനം ഇപ്പോഴും 86 കോടി നേടിയ പുലി മുരുകന് ആണ്. ആഗോള ഗ്രോസ് ആയി ഈ ചിത്രം നേടിയത് 144 കോടി രൂപയാണ്. മോഹൻലാൽ തന്നെ നായകനായ ലൂസിഫറിന് മാത്രമേ പിന്നീട് മലയാളത്തിൽ നിന്നും നൂറു കോടി ക്ലബിൽ ഇടം പിടിക്കാൻ സാധിച്ചിട്ടുള്ളു. അതിനിടക്ക് പുലി മുരുകന് രണ്ടാം ഭാഗം വരും എന്നുള്ള വാർത്തകൾ വന്നിരുന്നു. അത് ആലോചിക്കുന്നുണ്ട് എന്നും, പക്ഷെ കൃത്യമായി ഒരു കഥയിൽ എത്താൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെ ഒരു രണ്ടാം ഭാഗം ഉണ്ടാകു എന്നും സംവിധായകൻ നേരത്തെ തന്നെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ നൈറ്റ് ഡ്രൈവിന്റെ പ്രചരണാർത്ഥം നടത്തിയ പ്രസ് മീറ്റിൽ വീണ്ടും ഇതേ ചോദ്യമാണ് വൈശാഖ് നേരിട്ടത്. അതിനു അദ്ദേഹം പറഞ്ഞ രസകരമായ മറുപടി ശ്രദ്ധ നേടുകയാണ്. പുലി മുരുകൻ രണ്ടാം ഭാഗം എപ്പോൾ വരും എന്ന ചോദ്യത്തിന് നൈറ്റ് ഡ്രൈവ് രണ്ടാം ഭാഗത്തിന് ശേഷം എന്നാണ് വൈശാഖ് പറഞ്ഞ മറുപടി. റോഷൻ മാത്യു, അന്ന ബെൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവർ അഭിനയിച്ച നൈറ്റ് ഡ്രൈവ് മാർച്ച് പതിനൊന്നിന് ആണ് റിലീസ് ചെയ്യുക. ഇത് കൂടാതെ ഉദയ കൃഷ്ണ രചിച്ചു മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രവും വൈശാഖ് ഒരുക്കിക്കഴിഞ്ഞു. ആ ചിത്രം തീയേറ്റർ റിലീസ് ആണെന്നാണ് അറിയാൻ സാധിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.