ഒാര്ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്ക്ക് ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന ‘ശിക്കാരി ശംഭു’വിന്റെ ട്രെയിലർ പുറത്ത്. ഉദ്യോഗം ജനിപ്പിക്കുന്ന ദൃശ്യങ്ങളും നർമ്മമുഹൂർത്തങ്ങളും കൂട്ടിയിണക്കിയാണ് അണിയറപ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. പുലിവേട്ടക്കാരനെന്ന് സ്വയം അവകാശപ്പെടുന്ന രണ്ട് യുവാക്കൾ പുലി ശല്യമുള്ള ‘കുരുതിമലക്കാവ്’ എന്ന ഗ്രാമത്തിലേക്കെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
പീലിപ്പോസ് എന്ന പീലിയെയാണ് കുഞ്ചാക്കോ ബോബൻ ഈ സിനിമയിൽ അവതരിപ്പിക്കുക. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണനും മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. ശിവദയാണ് കുഞ്ചാക്കോ ബോബന്റെ നായിക. പുതുമുഖം അൽഫോൺസയാണ് വിഷ്ണുവിന്റെ ജോഡിയായി എത്തുന്നത്. ഹരീഷ് കണാകരന് , ധര്മജന് ബോള്ഗാട്ടി, മണിയൻപിള്ള രാജു, സലിം കുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കോതമംഗലത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് നിഷാദ് കോയയാണ്. ഛായാഗ്രഹണം ഫൈസല് അലിയും ചിത്രസംയോജനം വി സാജനുമാണ് നിര്വഹിച്ചിരിക്കുന്നത്. ശ്രീജിത്ത് ഇടവനയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. എയ്ഞ്ചല് മരിയ സിനിമാസിന്റെ ബാനറില് എസ്കെ ലോറന്സാണ് ചിത്രം നിര്മിക്കുന്നത്. ജനുവരിയോടെ 12 ‘ശിക്കാരി ശംഭു’ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.