[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദിലീപ് ചിത്രം ‘പ്രൊഫസർ ഡിങ്കൻ’ സെക്കന്റ് ഷെഡ്യൂൾ അടുത്ത മാസം ആരംഭിക്കും

ദിലീപിനെ നായകനാക്കി രാമചന്ദ്രബാബു ഒരുക്കുന്ന ചിത്രമാണ് ‘പ്രൊഫസർ ഡിങ്കൻ’. ദിലീപ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും പുനരാരംഭിക്കുകയാണ്. ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂൾ ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. റാഫിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

പ്രശസ്ത ഛായാഗ്രാഹകന്‍ കൂടിയായ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്.
ദിലീപ് അറസ്റ്റിലായതോടെ ചിത്രം പ്രതിസന്ധിയിലായെന്ന തരത്തിൽ മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കുകയുണ്ടായി.

പ്രൊഫ.ദീപാങ്കുരൻ എന്ന ലോക പ്രശസ്‌ത മജീഷ്യനെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ത്രീഡിയില്‍ ഒരുക്കുന്ന ‘പ്രൊഫസർ ഡിങ്കൻ’ തിരക്കഥയിൽ വരുത്തിയ കാതലായ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് ഇനിയെത്തുക. കുടുംബപ്രേക്ഷകര്‍ക്ക് കൂടി രസിക്കുന്ന തരത്തിൽ കോമഡിക്കും മാജിക്കിനും പ്രാധാന്യം നല്‍കിയാണ് തിരക്കഥ മാറ്റിയിട്ടുള്ളത്.

ചിത്രത്തിന് വേണ്ടി ദിലീപ് മാജിക് പരിശീലനം നടത്തിയതായി വാർത്തകൾ വന്നിരുന്നു. നമിത പ്രമോദ് നായികയാകുന്ന ചിത്രത്തിൽ റാഫി, കൈലാഷ്, കൊച്ചു പ്രേമൻ, ശ്രിന്ദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

16 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.